മത്സരത്തില്‍ 7.93 റേറ്റിംഗ് പോയന്‍റ് സ്വന്തമാക്കിയാണ് മാഴ്സലീഞ്ഞോ ഹീറോ ഓഫ് ദ് മാച്ചായി തെരഞ്ഞെടുക്കപ്പെട്ടത്. മത്സരത്തില്‍ 81 മിനിറ്റ് കളത്തിലുണ്ടായിരുന്ന മാഴ്സലീഞ്ഞോ ഒരു ഗോള്‍ നേടി,  ലക്ഷ്യത്തിലേക്ക് മൂന്ന് ഷോട്ടുകള്‍ അടിച്ചു.

മഡ്ഗാവ്: ഐഎസ്എല്ലില്‍ ബെംഗലൂരുവിന്‍റെ പ്ലേ ഓഫ് പ്രതീക്ഷകള്‍ക്കുമേല്‍ വെള്ളമൊഴിച്ച് എടികെ മോഹന്‍ ബഗാന്‍ വിജയക്കുതിപ്പ് തുടര്‍ന്നപ്പോള്‍ കളിയിലെ താരമായത് എടികെയുടെ ബ്രസീലിയന്‍ സ്ട്രൈക്കര്‍ മാഴ്സലോ പെരേരയെന്ന മാഴ്സലീഞ്ഞോ. കളിയില്‍ നിര്‍ണായകമായ ഫ്രീ കിക്ക് ഗോളോടെയാണ് മാഴ്സലീഞ്ഞോ എടികെയുടെ വിജയം ഉറപ്പിച്ചത്.

മത്സരത്തില്‍ 7.93 റേറ്റിംഗ് പോയന്‍റ് സ്വന്തമാക്കിയാണ് മാഴ്സലീഞ്ഞോ ഹീറോ ഓഫ് ദ് മാച്ചായി തെരഞ്ഞെടുക്കപ്പെട്ടത്. മത്സരത്തില്‍ 81 മിനിറ്റ് കളത്തിലുണ്ടായിരുന്ന മാഴ്സലീഞ്ഞോ ഒരു ഗോള്‍ നേടി, ലക്ഷ്യത്തിലേക്ക് മൂന്ന് ഷോട്ടുകള്‍ അടിക്കുകയും രണ്ട് ഫ്രീ കിക്കുകളും എടുക്കുകയും ചെയ്താണ് കളിയിലെ താരമായത്.

Scroll to load tweet…

ഈ സീസണില്‍ ഒഡീഷ എഫ്‌സിയിലെത്തിയ മാഴ്സലീഞ്ഞോ ജനുവരിയിലെ ട്രാന്‍സ്ഫര്‍ ജാലകത്തിലൂടെയാണ് എ‍ടികെയുടെ മുന്‍നിരയിലെത്തിയത്. കഴിഞ്ഞ മൂന്ന് മത്സരങ്ങളില്‍ രണ്ട് ഗോളുമായി 32കാരനായ മാഴ്സലീഞ്ഞോ തിളങ്ങുകയും ചെയ്തു.

Scroll to load tweet…

ലോകത്തെ വിവിധ ലീഗുകളില്‍ പന്തു തട്ടിയിട്ടുള്ള താരമാണ് മാഴ്സലീഞ്ഞോ. സ്‌പാനിഷ് ക്ലബ് അത്‌ലറ്റികോ മാഡ്രിഡിന്‍റെ ബി ടീമിനായി കളിച്ചാണ് മാഴ്സലീഞ്ഞോ പ്രൊഫഷണല്‍ കരിയര്‍ തുടങ്ങിയത്. പിന്നീട് യുഎഇ, ഗ്രീസ്, സ്‌പെയിന്‍, ഇറ്റലി, ബ്രസീല്‍ എന്നിവിടങ്ങളിലും റിയോ ഡി ജനീറോയില്‍ ജനിച്ച താരം കളിച്ചു.

ഐഎസ്എല്ലില്‍ വിവിധ ക്ലബുകള്‍ക്കായി കളിച്ചിട്ടുള്ള മാഴ്സലീഞ്ഞോ ലീഗിലെ ഗോളടിവീരന്‍മാരില്‍ മൂന്നാം സ്ഥാനക്കാരനാണ്. ഐഎസ്എല്‍ കരിയറില്‍ 63 മത്സരങ്ങളില്‍ 31 ഗോളുകളും 18 അസിസ്റ്റുകളും സ്വന്തമാക്കി. 2016 സീസണില്‍ ഡല്‍ഹി ഡൈനമോസിനായി ബൂട്ടണിഞ്ഞ താരം 15 മത്സരങ്ങളില്‍ നിന്ന് 10 ഗോളുമായി സുവര്‍ണപാദുകം നേടിയിരുന്നു. പിന്നീട് പുനെ സിറ്റി, ഹൈദരാബാദ് എഫ്‌സി ടീമുകള്‍ക്കായാണ് കളിച്ചത്.

Powered By