എന്നാല്‍ കളി തീരാന്‍ നാലു മിനിറ്റ് മാത്രം ശേഷിക്കെ അരിഡാനെ സന്‍റാനയിലൂടെ ഒരു ഗോള്‍ തിരിച്ചടിച്ച ഹൈദരാബാദ് 90-ാം മിനിറ്റില്‍ പകരക്കാരനായി എത്തിയ ഫ്രാന്‍ സന്‍ഡാസ നേടിയ ഗോളിലൂടെ ആവേശ സമനില പിടിച്ചു.

മഡ്ഗാവ്: ഐഎസ്എല്ലില്‍ രണ്ട് ഗോളിന് പിന്നില്‍ നിന്നിട്ടും അവസാന നാല് മിനിറ്റിനുള്ളില്‍ രണ്ട് ഗോള്‍ തിരിച്ചടിച്ച് ബെംഗലൂരു എഫ്‌സിയെ സമനിലയില്‍ പൂട്ടി ഹൈദരാബാദ് എഫ്‌സി. ഒമ്പതാം മിനിറ്റില്‍ ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയുടെ ഗോളിലൂടെ മുന്നിലെത്തിയ ബെംഗലൂരു രണ്ടാം പകുതിയില്‍ പകരക്കാരനായി എത്തിയ മലയാളി താരം ലിയോണ്‍ അഗസ്റ്റിന്‍റെ ഗോളിലൂടെ

Scroll to load tweet…

ലീഡുയര്‍ത്തി.

എന്നാല്‍ കളി തീരാന്‍ നാലു മിനിറ്റ് മാത്രം ശേഷിക്കെ അരിഡാനെ സന്‍റാനയിലൂടെ ഒരു ഗോള്‍ തിരിച്ചടിച്ച ഹൈദരാബാദ് 90-ാം മിനിറ്റില്‍ പകരക്കാരനായി എത്തിയ ഫ്രാന്‍ സന്‍ഡാസ നേടിയ ഗോളിലൂടെ ആവേശ സമനില പിടിച്ചു.

Scroll to load tweet…

സമനിലയോടെ 13 കളികളില്‍ 18 പോയന്‍റുമായി ഹൈദരാബാദ് നാലാം സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ 13 മത്സരങ്ങളില്‍ 14 പോയന്‍റുള്ള ബെംഗലൂരു ഒമ്പതാം സ്ഥാനത്ത് തുടരുന്നു. തുടര്‍ച്ചയായ എട്ടാം മത്സരത്തിലാണ് മുന്‍ ചാമ്പ്യന്‍മാരായ ബെംഗലൂരു വിജയം നേടാനാവാതെ ഗ്രൗണ്ട് വിടുന്നത്.

Scroll to load tweet…