ജയത്തോടെ 15 കളികളില്‍ 22 പോയന്‍റ് സ്വന്തമാക്കിയ ഹൈദരാബാദ് എഫ് ‌സി ഗോവയെ നാലാം സ്ഥാനത്തേക്ക് പിന്തള്ളി പോയന്‍റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്ക് കയറി. തോറ്റെങ്കിലും 15 കളികളില്‍ 16 പോയന്‍റുള്ള ചെന്നൈയിന്‍ ആറാം സ്ഥാനത്താണ്.

മഡ്ഗാവ്: ഐഎസ്എല്ലില്‍ ചെന്നൈയിന്‍ എഫ്‌സിയെ എതിരില്ലാത്ത രണ്ട് ഗോളിന് കീഴടക്കി ഹൈദരാബാദ് എഫ്‌സി. 28ാം മിനിറ്റില്‍ സന്‍ഡാസയുടെ ഗോളിലൂടെ മുന്നിലെത്തിയ ഹൈദരാബാദ് 83-ാം മിനിറ്റില്‍ ചിയാനിസെയുടെ ഗോളിലൂടെ വിജയം ഉറപ്പിക്കുകയായിരുന്നു.

ജയത്തോടെ 15 കളികളില്‍ 22 പോയന്‍റ് സ്വന്തമാക്കിയ ഹൈദരാബാദ് എഫ് ‌സി ഗോവയെ നാലാം സ്ഥാനത്തേക്ക് പിന്തള്ളി പോയന്‍റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്ക് കയറി. തോറ്റെങ്കിലും 15 കളികളില്‍ 16 പോയന്‍റുള്ള ചെന്നൈയിന്‍ ആറാം സ്ഥാനത്താണ്.

Scroll to load tweet…

സ്കോര്‍ ലൈന്‍ സൂചിപ്പിക്കുന്നതുപോലെ ഏകപക്ഷീയമായിരുന്നില്ല ചെന്നൈയിന്‍-ഹൈദരാബാദ് പോരാട്ടം. രണ്ടാം പകുതിയില്‍ സമനില ഗോള്‍ നേടാന്‍ ചെന്നൈയിന് നിരവധി അവസരങ്ങള്‍ ലഭിച്ചെങ്കിലും ഒന്നുപോലും ലക്ഷ്യത്തിലെത്തിക്കാന്‍ അവര്‍ക്കായില്ല.

Scroll to load tweet…

ചെന്നൈയിന്‍റെ ഫാത്‌കുലോ ഫാത്കുലോവിന്‍റെ ഷോട്ട് പോസ്റ്റില്‍ തട്ടി മടങ്ങിയപ്പോള്‍ ഗോളി പോലും മുന്നില്‍ ഇല്ലാത്ത സാഹചര്യത്തില്‍ ലഭിച്ച സുവര്‍ണാവസരം റഹീം അലി നഷ്ടമാക്കുകയും ചെയ്തു.

Scroll to load tweet…

കൂടുതല്‍ അവസരങ്ങള്‍ സൃഷ്ടിച്ചത് ചെന്നൈയിന്‍ ആയിരുന്നെങ്കിലും ലഭിച്ച അവസരങ്ങള്‍ ലക്ഷ്യത്തിലെത്തിച്ചാണ് ഹൈദരാബാദ് ജയിച്ചു കയറിയത്.