ആദ്യ പകുതിയില്‍ ഇരു ടീമുകളും കാര്യമായ അവസരങ്ങളൊന്നും സൃഷ്ടിച്ചില്ല. ലഭിച്ച അര്‍ധാവസരങ്ങളാകട്ടെ ഇരു ടീമിനും ഗോളാക്കാനുമായില്ല.

മഡ്ഗാവ്: ഐഎസ്എല്ലില്‍ ഹൈദരാബാദ് എഫ്‌സിയെ ഗോള്‍രഹിത സമനിലയില്‍ തളച്ച് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്. സമനിലയോടെ 16 കളിയില്‍ നിന്ന് 23 പോയന്‍റുമായി ഹൈദരാബാദ് ഗോവയെ അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളി മൂന്നാം സ്ഥാനത്തേക്ക് കയറിയപ്പോള്‍ ഇതേ പോയന്‍റുള്ള നോര്‍ത്ത് ഈസ്റ്റ് ഗോള്‍ ശരാശരിയില്‍ നാലാം സ്ഥാനത്തെത്തി.

ആദ്യ പകുതിയില്‍ ഇരു ടീമുകളും കാര്യമായ അവസരങ്ങളൊന്നും സൃഷ്ടിച്ചില്ല. ലഭിച്ച അര്‍ധാവസരങ്ങളാകട്ടെ ഇരു ടീമിനും ഗോളാക്കാനുമായില്ല. ആദ്യ പകുതിയില്‍ പന്തടക്കത്തില്‍ മുന്നില്‍ നിന്നെങ്കിലും ഹൈദരാബാദിന് ഒരു ഷോട്ട് മാത്രമാണ് ലക്ഷ്യത്തിലേക്ക് തൊടുക്കാനായത്. എന്നാല്‍ രണ്ടു തവണ ലക്ഷ്യത്തിലേക്ക് പന്തടിച്ചെങ്കിലും നോര്‍ത്ത് ഈസ്റ്റിന്‍റെ ശ്രമങ്ങളും ദുര്‍ബലമായിരുന്നു.

Scroll to load tweet…

രണ്ടാം പകുതിയിലും സമനില പൂട്ട് പൊളിക്കാന്‍ ഇരു ടീമും കിണഞ്ഞു ശ്രമിച്ചെങ്കിലും ഗോള്‍ മാത്രം ഒഴിഞ്ഞു നിന്നു. രണ്ടാം പകുതിയിലും പന്തടക്കത്തിലും പാസിംഗിലും ഹൈദരാബാദ് മുന്നിട്ട് നിന്നെങ്കിലും മുന്‍തൂക്കം ഗോളാക്കി മാറ്റാനായില്ല. ഹൈദരാബാദിന്‍റെ ഗോള് ശ്രമങ്ങള്‍ നോര്‍ത്ത് ഈസ്റ്റ് ഫലപ്രദമായി പ്രതിരോധിച്ചു.