മഡ്‌ഗാവ്: ഐഎസ്എല്ലില്‍ പ്ലേ ഓഫ് പ്രതീക്ഷകള്‍ അസ്തമിച്ചെങ്കിലും ആശ്വാസ ജയമെങ്കിലും സ്വന്തമാക്കാനായിരുന്നു ഹൈദരാബാദിനെതിരെ കേരളാ ബ്ലാസ്റ്റേഴ്സ് കളത്തിലിറങ്ങിയത്.  ഇരട്ട ഗോളോടെ സന്‍ഡാസയും പിന്നീട് ക്യാപ്റ്റന്‍ അരിഡാനെ സന്‍റാനയും ഇഞ്ചുറി ടൈമിലെ ഫിനിഷിംഗിലൂടെ ജോവ വിക്ടറും ബ്ലാസ്റ്റേഴ്സ് വലയില്‍ പന്തെത്തിച്ചതോടെ മുഖം രക്ഷിക്കാനുള്ള ഒരു ജയം പോലുമില്ലാതെ ബ്ലാസ്റ്റേഴ്സ് മടങ്ങി.

ഹൈദരാബാദ് ബ്ലാസ്റ്റേഴ്സിന്‍റെ കൊമ്പൊടിച്ച കളിയില്‍ താരമായതാകട്ടെ ഒരു ഗോള്‍ നേടിയ ഹൈദരാബാദിന്‍റെ നായകനായ ആരിഡാനെ സന്‍റാന ആയിരുന്നു. ഹൈദരാബാദിനെ 90 മിനിറ്റും മുന്നില്‍ നിന്ന് നയിച്ച സന്‍റാന  മത്സരത്തില്‍ 8.49 റേറ്റിംഗ് പോയന്‍റ് സ്വന്തമാക്കിയാണ് കളിയിലെ താരമായത്.

 ഈ സീസണില്‍ ഹൈദരാബാദ് എഫ്‌സിയിലെത്തിയ അരിഡാനെ സാന്‍റാന കഴിഞ്ഞ സീസണില്‍ ഒഡീഷ എഫ്‌സിക്കായാണ് ബൂട്ട് കെട്ടിയത്. സ്പാനിഷ് രണ്ടാം ഡിവിഷന്‍ ലീഗില്‍ കളിച്ചു വളര്‍ന്ന സന്‍റാന ഡിപോര്‍ട്ടീവോ ലോ കൊരുണയുടെയും സരഗോസയുടെയും ബി ടീമുകള്‍ക്കായും ബൂട്ടു കെട്ടിയിട്ടുണ്ട്.

ലാ പാമാസിലും ലെഗാനസിലും പന്തു തട്ടിയിട്ടുള്ള സന്‍റാന 2011-മുതല്‍ 2015വരെ ടെനെറൈഫില്‍ കളിക്കുമ്പോഴാണ് ഏറ്റവും കൂടുതല്‍ തിളങ്ങിയത്. 202102013 സീസണില്‍ 27 ഗോളോടെ ടോപ് സ്കോററാവുകയും ചെയ്തു.

Powered By