41-ാം മിനിറ്റില്‍ മൊഹമ്മദ് മൊബാഷിറിന്‍റെ ബോക്സിനകത്തേക്ക് താണിറങ്ങിയ നീളന്‍ ക്രോസാണ് ഗോളായി മാറിയത്. ക്രോസില്‍ ഫൈനല്‍ ടച്ചിനായി നെരീജുസ് വല്‍സ്കിസ് കാല്‍ നീട്ടിയെങ്കിലും വില്‍സ്കിസിന്‍റെ കാലുകളെ വെട്ടിയൊഴിഞ്ഞ് ഒഡീഷ ഗോള്‍ കീപ്പര്‍ അര്‍ഷദീപ് സിംഗിനെ കബളിപ്പിച്ച് പന്ത് വലയിലെത്തി. 

മഡ്ഡാവ്: ഐഎസ്എല്ലില്‍ ജയമില്ലാതെ അഞ്ച് മത്സരങ്ങള്‍ക്കുശേഷം ഒടുവില്‍ ജംഷഡ്പൂരിന് വിജയമധുരം. ഒഡീഷ എഫ്‌സിയെ ഏകപക്ഷീയമായ ഒരു ഗോളിനാണ് ജംഷഡ്പൂര്‍ കീഴടക്കിയത്. ജയത്തോടെ 15 മത്സരങ്ങളില്‍ നിന്ന് 18 പോയന്‍റുമായി ജംഷഡ്പൂര്‍ പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്തി ആറാം സ്ഥാനത്തെത്തി. അതേസമയം 14 കളികളില്‍ ഒരു ജയം മാത്രമുള്ള ഒഡീഷ എട്ടു പോയന്‍റുമായി അവസാന സ്ഥാനത്താണ്.

Scroll to load tweet…

41-ാം മിനിറ്റില്‍ മൊഹമ്മദ് മൊബാഷിറിന്‍റെ ബോക്സിനകത്തേക്ക് താണിറങ്ങിയ നീളന്‍ ക്രോസാണ് ഗോളായി മാറിയത്. ക്രോസില്‍ ഫൈനല്‍ ടച്ചിനായി നെരീജുസ് വല്‍സ്കിസ് കാല്‍ നീട്ടിയെങ്കിലും വില്‍സ്കിസിന്‍റെ കാലുകളെ വെട്ടിയൊഴിഞ്ഞ് ഒഡീഷ ഗോള്‍ കീപ്പര്‍ അര്‍ഷദീപ് സിംഗിനെ കബളിപ്പിച്ച് പന്ത് വലയിലെത്തി.

Scroll to load tweet…

ഗോള്‍ വീണശേഷവും ആക്രമിക്കാന്‍ ഒഡീഷ മടിച്ചു നിന്നപ്പോള്‍ ജംഷഡ്പൂര്‍ ആക്രമണം തുടര്‍ന്നു. ഇടക്കിടെ പ്രത്യാക്രമണങ്ങളുമായി ഒഡീഷ ശ്രമിച്ചുനോക്കിയെങ്കിലും സ്റ്റീഫന്‍ എസ്സെയും പീറ്റര്‍ ഹാര്‍ട്‌ലിയും നേതൃത്വം നല്‍കിയ ജംഷഡ്പൂര്‍ പ്രതിരോധം ഉറച്ചു നിന്നു. ഇതിനിടെ ലീഡുയര്‍ത്താനുള്ള സുവര്‍ണാസവരം ജംഷഡ്പൂരിന്‍റെ ഫറൂഖ് ചൗധരിയും നഷ്ടമാക്കി.

Scroll to load tweet…