മഡ്ഗാവ്: പുതുവര്‍ഷത്തിലെ ആദ്യ ഐഎസ്എല്‍ പോരാട്ടത്തില്‍ മുംബൈ സിറ്റി എഫ്‌സിയെ നേരിടാനിറങ്ങുന്ന കേരളാ ബ്ലാസ്റ്റേഴ്സിന്‍റെ ആദ്യ ഇലവനില്‍ മലയാളി താരം സഹല്‍ അബ്ദുള്‍ സമദും. പരിക്ക് മാറി കോസ്റ്റ് നമോനീസുവും ബ്ലാസ്റ്റേഴ്സ് പ്രതിരോധത്തില്‍ തിരിച്ചെത്തി. സന്ദീപ് സിംഗാണ് കോസ്റ്റക്കൊപ്പം പ്രതിരോധ കോട്ട കാക്കുന്നത്.

അതേസമയം മുന്നേറ്റ നിരയിലെ ഗാരി ഹൂപ്പര്‍ ആദ്യ ഇലവനിലോ പകരക്കാരുടെ ലിസ്റ്റിലോ ഇല്ല. മറ്റൊരു മലയാളി താരമായ കെ പി രാഹുല്‍ പകരക്കാരുടെ ലിസ്റ്റിലുണ്ട്. വിന്‍സെന്‍റെ ഗോമസ്, ജീക്സൺ സിംഗ് ഫാക്കുൻഡോ പേരേര, സഹല്‍ എന്നിവരാണ് മധ്യനിരയില്‍.

ആക്രമണത്തില്‍ ജോര്‍ദ്ദാന്‍ മുറെയും പ്യുറ്റേയയുമാണ് ഉള്ളത്. കഴിഞ്ഞ വര്‍ഷം ഐഎസ്എല്‍ ഈ സീസണിലെ ആദ്യജയം നേടിയശേഷം പുതുവര്‍ഷത്തില്‍ വിജയത്തുടര്‍ച്ച തേടിയാണ് ബ്ലാസ്റ്റേഴ്സ് വീണ്ടും കളത്തിൽ ഇറങ്ങുന്നത്.