Asianet News MalayalamAsianet News Malayalam

വൈകിയെത്തി, ബ്രൈറ്റായി കളിച്ച് ബ്രൈറ്റ് എനോബഖരെ കളിയിലെ താരം

10 പേരായി ചുരുങ്ങിയിട്ടും കരുത്തരായ എഫ്‌സി ഗോവയെ ഈസ്റ്റ് ബംഗാള്‍ സമനിലയില്‍ പൂട്ടിയത് ബ്രൈറ്റിന്‍റെ മികവിലായിരുന്നു. മത്സരത്തില്‍ 8.5 റേറ്റിംഗ് പോയന്‍റുമായാണ് 22കാരനായ ബ്രൈറ്റ് ഹീറോ ഓഫ് ദ് മാച്ചായി തെരഞ്ഞെടുക്കപ്പെട്ടത്.
 
ISL 2020-21 East Bengals Bright Enobakhare Hero of the match against FC Goa
Author
Madgaon, First Published Jan 6, 2021, 10:27 PM IST

മഡ്ഗാവ്: ഐഎസ്എല്ലില്‍ വൈകിയെത്തിയ താരമാണ് നൈജീരിയന്‍ ഫോര്‍വേര്‍ഡായ  ബ്രൈറ്റ് എനോബഖരെ. പുതുവര്‍ഷത്തിലാണ് ബ്രൈറ്റ് എനോബഖരെയെ ഈസ്റ്റ് ബംഗാള്‍ ടീമിലെത്തിച്ചത്. അഞ്ച് ദിവസത്തിനകം ഇറങ്ങിയ ആദ്യ മത്സരത്തില്‍ തന്നെ ബ്രൈറ്റ് ഗോളടിച്ച് തന്‍റെ വരവറിയിക്കുകയും കളിയിലെ താരമാകുകയും ചെയ്തു. 

10 പേരായി ചുരുങ്ങിയിട്ടും കരുത്തരായ എഫ്‌സി ഗോവയെ ഈസ്റ്റ് ബംഗാള്‍ സമനിലയില്‍ പൂട്ടിയത് ബ്രൈറ്റിന്‍റെ മികവിലായിരുന്നു. മത്സരത്തില്‍ 8.5 റേറ്റിംഗ് പോയന്‍റുമായാണ് 22കാരനായ ബ്രൈറ്റ് ഹീറോ ഓഫ് ദ് മാച്ചായി തെരഞ്ഞെടുക്കപ്പെട്ടത്.

നൈജീരിയയുടെ അണ്ടർ 23 ടീമിനായി കളിച്ചിട്ടുള്ള ബ്രൈറ്റ് ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ വോൾവ്സിന്‍റെ അക്കാദമിയിലൂടെ വളർന്നു വന്ന താരമാണ് . അഞ്ചു വർഷത്തോളം വോൾവ്സിന്‍റെ സീനിയർ ടീമിനൊപ്പം കളിച്ച ബ്രൈറ്റ് പിന്നീട് ഇംഗ്ലണ്ടിൽ വീഗൻ അത്ലറ്റിക്കിന് വേണ്ടിയും പന്ത് തട്ടി. ഈസ്റ്റ് ബംഗാളിലെത്തുന്നതിന് മുമ്പ് ഗ്രീക്ക് ക്ലബായ എ ഇ കെ ഏതൻസിനായാണ് താരം കളിച്ചത്.

സീസണിലെ ആദ്യ അഞ്ചു മത്സരങ്ങളിലും ജയം നേടാന്‍ കഴിയാതിരുന്നതോടെയാണ് ഈസ്റ്റ് ബംഗാള്‍ ഗോളടിക്കാനറിയാവുന്ന ബ്രൈറ്റിനെ ടീമിലെത്തിച്ചത്. അത് ഫലം കണ്ടുവെന്ന് എഫ്‌സി ഗോവക്കെതിരായ മത്സരം തെളിയിക്കുകയും ചെയ്തു.

Powered By

ISL 2020-21 East Bengals Bright Enobakhare Hero of the match against FC Goa

Follow Us:
Download App:
  • android
  • ios