ആദ്യ പകുതിയില്‍ കാര്യമായ ആക്രമണങ്ങള്‍ക്ക് ഇരു ടീമുകളും മുതിര്‍ന്നില്ലെങ്കിലും ആവേശത്തിന് കുറവുണ്ടായിരുന്നില്ല. ആദ്യ പകുതിയില്‍ 65 ശതമാനവും പന്ത് കൈവശം വെച്ചെങ്കിലും ഈസ്റ്റ് ബംഗാളിന് ഗോളിലേക്കുള്ള വഴി തുറക്കാനായില്ല.

പനജി: ഐഎസ്എല്ലിലെ പോരാട്ടങ്ങളുടെ പോരാട്ടമെന്ന് വിശേഷിപ്പിക്കപ്പെട്ട കൊല്‍ക്കത്ത ഡെര്‍ബിയില്‍ ഈസ്റ്റ് ബംഗാളിനെ എതിരില്ലാത്ത രണ്ട് ഗോളിന് വീഴ്ത്തി എ ടി കെ മോഹന്‍ ബഗാന്‍. ഗോള്‍രഹിതമായ ആദ്യ പകുതിക്കുശേഷം രണ്ടാം പകുതിയിലായിരുന്നു ബഗാന്‍റെ രണ്ട് ഗോളുകളും പിറന്നത്. രണ്ട് കളികളില്‍ രണ്ട് ജയവുമായി എടികെ പോയന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് തുടര്‍ന്നപ്പോള്‍ രണ്ട് കളികളും തോറ്റ ഈസ്റ്റ് ബംഗാള്‍ അവസാന സ്ഥാനത്ത് തുടരുന്നു.

Add Asianetnews as a Preferred SourcegooglePreferred
Scroll to load tweet…

ആദ്യ പകുതിയില്‍ കാര്യമായ ആക്രമണങ്ങള്‍ക്ക് ഇരു ടീമുകളും മുതിര്‍ന്നില്ലെങ്കിലും ആവേശത്തിന് കുറവുണ്ടായിരുന്നില്ല. ആദ്യ പകുതിയില്‍ 65 ശതമാനവും പന്ത് കൈവശം വെച്ചെങ്കിലും ഈസ്റ്റ് ബംഗാളിന് ഗോളിലേക്കുള്ള വഴി തുറക്കാനായില്ല. 35-ാം മിനിറ്റില്‍ എടികെയ്ക്ക് ലഭിച്ച സുവര്‍ണാവസരം ഈസ്റ്റ് ബംഗാള്‍ ഗോള്‍ കീപ്പര്‍ ദേബ്ജിത്ത് മജൂംദാര്‍ രക്ഷപ്പെടുത്തി. തൊട്ടുപിന്നാലെ ബല്‍വന്ത് സിംഗിന് ലഭിച്ച സുവര്‍ണാവസരം നഷ്ടമാക്കിയത് ഈസ്റ്റ് ബംഗാളിന് തിരിച്ചടിയായി.

Scroll to load tweet…

എന്നാല്‍ രണ്ടാം പകുതിയുടെ തുടക്കത്തിലെ റോയ് കൃഷ്ണ(49-ാം മിനിറ്റ്) ബഗാനെ ഒരടി മുന്നിലെത്തിച്ചു. സമനില ഗോളിനായി ഈസ്റ്റ് ബംഗാള്‍ കിണഞ്ഞുശ്രമിച്ചെങ്കിലും സന്ദേശ് ജിങ്കാന്‍റെ നേതൃത്വത്തിലുള്ള ബഗാന്‍ പ്രതിരോധം വഴങ്ങിയില്ല. കളി തീരാന്‍ അഞ്ച് മിനിറ്റ് മാത്രം ബാക്കിയിരിക്കെ മന്‍വീര്‍ സിംഗിന്‍റെ മനോഹര ഗോളില്‍ ബഗാന്‍ മത്സരം കൈപ്പിടിയിലൊതുക്കി.

Scroll to load tweet…

പന്തടക്കത്തിലും പാസുകളുടെ കൃത്യതയിലും ബഗാനെക്കാള്‍ ബഹുദൂരം മുന്നിലായിട്ടും പരാജയത്തോടെ കളംവിടാനായിരുന്നു ഈസ്റ്റ് ബംഗാളിന്‍റെ വിധി. ബഗാന്‍ ലക്ഷ്യത്തിലേക്ക് നാലു ഷോട്ടുകള്‍ പായിച്ചപ്പോള്‍ ഈസ്റ്റ് ബംഗാളിന് രണ്ട് തവണ മാത്രമെ ലക്ഷ്യത്തിലേക്ക് പന്തടിക്കാനായുള്ളു.