ഹൈദരാബാദ് എഫിസിയെ (Hyderabad FC) എതിരില്ലാത്ത ഒരു ഗോളിനാണ് ചെന്നൈ പരാജയപ്പെടുത്തിത്. ഗോള്‍രഹിതമായ ആദ്യ പകുതിക്ക് ശേഷം വ്‌ളാഡിമര്‍ കോമാനാണ് ഹൈദരാബാദിനായി ഗോള്‍ നേടിയത്.

ഗച്ചിബൗളി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ (ISL 2021) മുന്‍ ചാംപ്യന്മാരായ ചെന്നൈയിന്‍ എഫ്‌സിക്ക് (Chennayin FC) ജയത്തുടക്കം. ഹൈദരാബാദ് എഫിസിയെ (Hyderabad FC) എതിരില്ലാത്ത ഒരു ഗോളിനാണ് ചെന്നൈ പരാജയപ്പെടുത്തിത്. ഗോള്‍രഹിതമായ ആദ്യ പകുതിക്ക് ശേഷം വ്‌ളാഡിമര്‍ കോമാനാണ് ഹൈദരാബാദിനായി ഗോള്‍ നേടിയത്. 

മത്സരത്തില്‍ സമ്പൂര്‍ണാധിപത്യം ഹൈദാരാബാദിനായിരുന്നു. 11 ഷോട്ടുകളാണ് ഹൈദരാബാദ് ലക്ഷ്യത്തിലേക്കുതിര്‍ത്ത്. മൂന്നെണ്ണം ഗോള്‍ കീപ്പറെ പരീക്ഷിക്കുകയും ചെയ്തു. എന്നാല്‍ ചെന്നൈ ഗോള്‍ കീപ്പര്‍ വിശാല്‍ കെയ്്ത്തിനെ കീഴ്‌പ്പെടുത്താനായില്ല. മറുവശത്ത് ചെന്നൈ ഏഴ് തവണ ഭാഗ്യം പരീക്ഷിച്ചു. 

ഇതില്‍ രണ്ട് ഷോട്ടുകളാണ് ഗോള്‍മുഖം ലക്ഷ്യമാക്കി പാഞ്ഞത്. അതിലൊന്ന് പെനാല്‍റ്റിയായിരുന്നു. 66-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി ഹൈദരാബാദ് ഗോള്‍ കീപ്പര്‍ ലക്ഷ്മികാന്ത് കട്ടിമാണിക്ക് ഒരവസരവും നല്‍കാതെ കോമാന്‍ വലയിലാക്കി. ഹൈദരാബാദ് തിരിച്ചടിക്കാനുള്ള ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടു. 

നാളെ ബംഗളൂരു എഫ്‌സി, ഒഡീഷയെ നേരിടും. സീസണിലെ ആദ്യ മത്സരത്തിനാണ് ഒഡീഷ ഇറങ്ങുന്നത്. ഗോവയിലെ തിലക മൈതാനിലാണ് മത്സരം. ബംഗളൂരു ആദ്യ മത്സരത്തില്‍ നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിനെ രണ്ടിനെതിരെ നാല് ഗോളിന് തോല്‍പ്പിച്ചിരുന്നു.