Asianet News MalayalamAsianet News Malayalam

എത്ര നന്ദി പറഞ്ഞാലും മതിയാവില്ല; ബ്ലാസ്റ്റേഴ്‌സിന്‍റെ വിജയശില്‍പി മുറേ

ജയത്തിന് ബ്ലാസ്റ്റേഴ്‌സ് കടപ്പെട്ടിരിക്കുന്നത് രണ്ടാംപകുതിയിലെ വിസ്മയ തിരിച്ചുവരവില്‍ ജംഷഡ്‌പൂരിന്‍റെ നെഞ്ചത്ത് ഇരട്ട വെടി പൊട്ടിച്ച ജോര്‍ദാന്‍ മുറേയോട്. 

Jamshedpur vs Kerala Blasters Jordan Murray Hero of the match with double
Author
Tilak Maidan, First Published Jan 10, 2021, 10:26 PM IST

തിലക് മൈതാന്‍: ഈ ജയം കേരള ബ്ലാസ്റ്റേഴ്‌സും മഞ്ഞപ്പട ആരാധകരും കൊതിച്ചത്. ജംഷഡ്‌പൂരിനെതിരായ ജയവുമായി ബ്ലാസ്റ്റേഴ്‌സ് ആരാധക ഹൃദയങ്ങളില്‍ വീണ്ടും ചേക്കേറി. ഐഎസ്എല്ലില്‍ ജംഷഡ്‌പൂരിനെ ഇതുവരെ തോല്‍പിക്കാനായിട്ടില്ല എന്ന ചരിത്രം അങ്ങനെ ബ്ലാസ്റ്റേഴ്‌സ് തിരുത്തിക്കുറിച്ചിരിക്കുകയാണ്. ഇതിന് ബ്ലാസ്റ്റേഴ്‌സ് കടപ്പെട്ടിരിക്കുന്നത് രണ്ടാംപകുതിയിലെ വിസ്മയ തിരിച്ചുവരവില്‍ ജംഷഡ്‌പൂരിന്‍റെ നെഞ്ചത്ത് ഇരട്ട വെടി പൊട്ടിച്ച ജോര്‍ദാന്‍ മുറേയോട്. 

ജംഷഡ്‌പൂര്‍-ബ്ലാസ്റ്റേഴ്‌സ് മത്സരത്തിലെ ഹീറോ ഓഫ് ദ് മാച്ച് മുറേയാണ്. ആദ്യപകുതി 1-1ന് സമനിലക്ക് പിരിഞ്ഞ മത്സരം 3-2ന് ബ്ലാസ്റ്റേഴ്‌സിന്‍റെ സ്വന്തമായത് മുറേയുടെ ഗോളടി മികവില്‍. 10 റേറ്റിംഗാണ് മത്സരത്തില്‍ മുറേ നേടിയത്. രണ്ട് ഗോളടിച്ചപ്പോള്‍ നാല് ഷോട്ടും പേരിലായി. 35 ടച്ചുകളുമുണ്ടായിരുന്നു താരത്തിന്. 

22-ാം മിനുറ്റില്‍ കോസ്റ്റയുടെ ഹെഡറില്‍ മുന്നിലെത്തി ബ്ലാസ്റ്റേഴ്‌സ്. എന്നാല്‍ വാല്‍സ്‌കിസ് 36-ാം മിനുറ്റില്‍ സമനില പിടിച്ചു. പക്ഷേ രണ്ടാംപകുതിയില്‍ 79, 82 മിനുറ്റുകളില്‍ മുറേ ബ്ലാസ്റ്റേഴ്‌സിനെ തിരികെയെത്തിച്ചു. ചുവപ്പ് കാര്‍ഡ് കണ്ട് ലാല്‍റുവാത്താര പുറത്തായതോടെ 10 പേരായി ചുരുങ്ങിയ ശേഷമായിരുന്നു ഈ ഇരട്ട പ്രഹരം. 84-ാം മിനുറ്റില്‍ വാല്‍സ്‌കിസ് ജംഷഡ്‌പൂരിന്‍റെ രണ്ടാംഗോള്‍ നേടിയെങ്കിലും പ്രയോജനമുണ്ടായില്ല. സീസണില്‍ മഞ്ഞപ്പടയുടെ രണ്ടാംജയമാണിത്. 

Jamshedpur vs Kerala Blasters Jordan Murray Hero of the match with double

മുറെ മുറയ്‌ക്ക് ഗോളടിച്ചു; 10 പേരായി ചുരുങ്ങിയിട്ടും ജംഷഡ്‌പൂരിനെതിരെ ബ്ലാസ്റ്റേഴ്‌സിന് ചരിത്രജയം

Follow Us:
Download App:
  • android
  • ios