മത്സരത്തില്‍ ഗോവ 3-0ത്തിന് ജയിച്ചിരുന്നു. ഒര്‍ട്ടിസ് മെന്‍ഡോസയുടെ ഇരട്ട ഗോളുകളും ഇവാന്‍ ഗോണ്‍സാലസിന്റെ ഒരു ഗോളുമാണ് ഗോവയ്ക്ക് ജയമൊരുക്കിയത്. 

ഫറ്റോര്‍ഡ: ജംഷഡ്പൂര്‍ എഫ്‌സിക്കെതിരായ ഐഎസ്എല്‍ മത്സരത്തില്‍ താരമായി എഫ്‌സി ഗോവ ഗോള്‍ കീപ്പര്‍ നവീന്‍ കുമാര്‍. ക്രോസ് ബാറിന് താഴെ നടത്തിയ തകര്‍പ്പന്‍ സേവുകളാണ് താരത്തെ ഹീറോ ഓഫ് ദ മാച്ച് പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. മത്സരത്തില്‍ ഗോവ 3-0ത്തിന് ജയിച്ചിരുന്നു. ഒര്‍ട്ടിസ് മെന്‍ഡോസയുടെ ഇരട്ട ഗോളുകളും ഇവാന്‍ ഗോണ്‍സാലസിന്റെ ഒരു ഗോളുമാണ് ഗോവയ്ക്ക് ജയമൊരുക്കിയത്.

Scroll to load tweet…

മത്സരത്തിലുടനീളം ആറ് സേവുകളാണ് നവീന്‍ നടത്തിയത്. രണ്ട് തവണ പന്ത് കൈപ്പിടിയിലൊതുക്കി. രണ്ട് ക്ലിയറന്‍സുകളും താരത്തിന്റെ ഭാഗത്ത് നിന്നുണ്ടായിരുന്നു. 9.07 റേറ്റിംഗ് പോയിന്റാണ് ഐഎസ്എല്‍ താരത്തിന് നല്‍കിയിരിക്കുന്നത്. കേരള ബ്ലാസ്‌റ്റേഴ്‌സില്‍ നിന്ന് കഴിഞ്ഞ സീസണിലാണ് താരം ഗോവയിലെത്തുന്നത്. ഗോവന്‍ ജേഴ്‌സിയില്‍ താരത്തിന്റെ ആദ്യ മത്സരമായിരുന്നത്. സ്ഥിരം ഗോള്‍ കീപ്പര്‍ മുഹമ്മദ് നവാസിന് പകരമാണ് നവീന് ഗ്ലൗസണിഞ്ഞത്. 

ഇന്ത്യന്‍ ഫുട്‌ബോളില്‍ ആഴത്തിലുള്ള പരിചയസമ്പത്തുണ്ട് 32 കാരന്. ആദ്യമായിട്ടല്ല താരം ഗോവന്‍ ജേഴ്‌സി അണിയുന്നത്. 2017-18 സീസണിലും ഗോവയ്ക്ക് വേണ്ടി നവീന്‍ കളിച്ചിട്ടുണ്ട്. പിന്നാലെ കേരള ബ്ലാസ്റ്റേഴ്‌സിലെത്തി. അഞ്ച മത്സരങ്ങളാണ് മഞ്ഞപ്പടയ്‌ക്കൊപ്പം കളിച്ചത്. നേരത്തെ ഐ ലീഗില്‍ സാല്‍ക്കോക്കര്‍, ചര്‍ച്ചില്‍ ബ്രദേഴ്‌സ്, മോഹന്‍ ബഗാന്‍ എന്നിവര്‍ക്ക് വേണ്ടിയും കളിച്ചു.