ഈസ്റ്റ് ബംഗാളിനെതിരെ ഇഞ്ചുറി സമയത്ത് വഴങ്ങിയ ഗോളാണ് ബ്ലാസ്‌റ്റേഴ്‌സിന് മൂന്ന് പോയിന്റ് നഷ്ടമാക്കിയത്. സമനിലയ്ക്കിടയിലും ബ്ലാസ്റ്റേഴ്‌സിന് ചെറിയൊരു ആശ്വാസമുണ്ട്. 

ഫറ്റോര്‍ഡ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ നിരാശപ്പെടുത്തുന്ന പ്രകടനം തുടരുന്നു. ഇന്നലെ ഈസ്റ്റ് ബംഗാളിനോട് സമനില വഴങ്ങിയ ബ്ലാസ്‌റ്റേഴ്‌സ് പോയിന്റ് പട്ടികയില്‍ പത്താം സ്ഥാനത്താണ്. ഈസ്റ്റ് ബംഗാളിനെതിരെ ഇഞ്ചുറി സമയത്ത് വഴങ്ങിയ ഗോളാണ് ബ്ലാസ്‌റ്റേഴ്‌സിന് മൂന്ന് പോയിന്റ് നഷ്ടമാക്കിയത്. സമനിലയ്ക്കിടയിലും ബ്ലാസ്റ്റേഴ്‌സിന് ചെറിയൊരു ആശ്വാസമുണ്ട്. 

Scroll to load tweet…

ഇന്നലെ മത്സരത്തില്‍ ഹീറോയായി തിരഞ്ഞെടുക്കപ്പെട്ടത് മഞ്ഞപ്പടയുടെ മധ്യനിര താരമായ സഹല്‍ അബ്ദു സമദായിരുന്നു. മത്സരത്തിന്റെ 84 മിനിറ്റും സമദ് കളത്തിലുണ്ടായിരുന്നു. മൂന്ന് തവണ സഹതാരങ്ങളെ ഡ്രിബിള്‍ ചെയ്തു. ഒമ്പത് ടാക്കിളുകളാണ് കണ്ണൂരുക്കാരന്‍ നടത്തിയത്. 6.76 റേറ്റിംഗ് പോയിന്റാണ് 23 കാരന് ഐഎസ്എല്‍ നല്‍കിയിരിക്കുന്നത്. ആദ്യ മത്സരങ്ങളില്‍ മോശം പ്രകടനതത്തിന്റെ പേരില്‍ ഏറെ പഴി കേട്ട താരമാണ് സമദ്. എന്നാല്‍ തുടര്‍ച്ചയായി നടത്തുന്ന മിന്നുന്ന പ്രകടനം ഇന്ത്യന്‍ യുവതാരത്തിന്റെ ആത്മവിശ്വാസം വര്‍ധിപ്പിച്ചു.

Scroll to load tweet…

2017-18 സീസണില്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ ബി ടീമിനൊപ്പം കളി തുടങ്ങിയതാണ് സമദ്. 2018ല്‍ തന്നെ സീനിയര്‍ ടീമിന് വേണ്ടി അരങ്ങേറ്റം നടത്തി. ഇതുവരെ 44 മത്സരങ്ങള്‍ മഞ്ഞപ്പടയ്‌ക്കൊപ്പം പൂര്‍ത്തിയാക്കി. 2019ല്‍ ഇന്ത്യയുടെ സീനിയര്‍ ടീമിന് വേണ്ടിയും സമദ് അരങ്ങേറിയിരുന്നു. ഇതുവരെ ഒമ്പത് മത്സരങ്ങളാണ് കളിച്ചത്. അണ്ടര്‍ 23 ടീമില്‍ നിന്നാണ് താരം സീനിയര്‍ ടീമിലെത്തിയത്.