Asianet News MalayalamAsianet News Malayalam

ടൈൽ വിപണിയിൽ നേട്ടങ്ങൾ കൊയ്യാം, കെഎജിയ്ക്കൊപ്പം കൈകോർക്കാം

സാമ്പത്തികമായി എല്ലാത്തരം ആളുകൾക്കും ഉപയോഗിക്കാൻ സാധിക്കുന്ന തരത്തിലുള്ള ടൈലുകളാണ് കെഎജി വിപണിയിലിറക്കുന്നത്. ഏത് തീം വേണമെങ്കിലും ടൈലുകളിൽ സെറ്റ് ചെയ്യാൻ സാധിക്കും എന്നതും എളുപ്പത്തിൽ ജോലി പൂർത്തിയാക്കാൻ കഴിയും എന്നതും കെഎജിയുടെ പ്രത്യേകതയാണ്. 

profit making in tile market, kag tiles article
Author
Thiruvananthapuram, First Published Nov 19, 2019, 4:09 PM IST

മത്സരങ്ങളുടെ വിപണിയാണ് ഇന്ന് നമുക്ക് ചുറ്റും. മികച്ച ഉത്പന്നം മികച്ച നിലവാരത്തിൽ ഉപഭോക്താക്കളിൽ എത്തിക്കുന്നവർക്കു  മാത്രമേ വ്യാപരരംഗത്ത് നിലനിൽപ്പുള്ളൂ. ടൈൽ മേഖലയിലും സ്ഥിതി മറിച്ചല്ല. 

മികവുറ്റ രീതിയിൽ  കാലങ്ങളോളം തിളക്കമാർന്നതാക്കി ടൈലുകളെ  നിലനിർത്തുക എന്നതാണ് ഈ മേഖലയിലെ വ്യവസായങ്ങളുടെ മുന്നിലുള്ള പ്രധാന വെല്ലുവിളി. ഇവിടെയാണ് മറ്റ് ടൈലുകളിൽ നിന്ന് കെ‌എ‌ജി ടൈൽ‌സ് എന്ന ഇന്ത്യയിലെ മുൻനിര കമ്പനിയുടെ ടൈലുകൾ വേറിട്ട് നിൽക്കുന്നത്.

25 വർഷമായി ടൈൽ നിർമ്മാണരംഗത്ത് തലയുയർത്തി നിൽക്കുന്ന ഇന്ത്യൻ കമ്പനിയാണ് കെ‌എ‌ജി ടൈൽ‌സ്. വർഷങ്ങളുടെ പാരമ്പര്യവും ഉപഭോക്താക്കളുമായുള്ള നിരന്തര ബന്ധവുമാണ് ഈ മേഖലയിലെ കരുത്തുറ്റ ഒരു ബ്രാൻറായി കെ‌എ‌ജി ടൈൽ‌സിനെ വളർത്തിയത്. ടാപ്പുകൾ, ബാത്ത് ഫിറ്റിംഗ്സ്, സാനിറ്ററിവെയർ എന്നിങ്ങനെയുള്ള നിർമ്മാണ രംഗത്തെ മറ്റ് മേഖലകൾക്കൊപ്പം സോഫ്റ്റ് വെയർ സൊല്യൂഷൻസ്, ഇലക്ട്രോണിക്സ്  തുടങ്ങിയ മേഖലകളിലും  കെ‌എ‌ജി വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. 5000 ഡീലർമാരും 100 എക്സ്ക്ലൂസീവ് ഷോറൂമുകളും  500ൽ അധികം ഔട്ട്ലെറ്റുകളുമുള്ള കെ‌എ‌ജി ഇന്ത്യക്ക് പുറത്തുള്ള വിപണികളിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട്.  

ഗുജറാത്തിലെ മോർബിയിലുള്ള സ്വന്തം ഫാക്ടറിയിലാണ് കെഎജി ടൈലുകൾ നിർമ്മിക്കുന്നത്. ലോകോത്തര നിലവാരമുള്ള മികവുറ്റ ടൈലുകളാണ് കെ‌എ‌ജി ഇവിടെ നിന്ന് വിപണിയിലെത്തിക്കുന്നത്. വിവിധ ഡിസൈനുകളും കാലഘട്ടത്തിനനുസരിച്ചുള്ള സാങ്കേതിക മാറ്റങ്ങളും ഈ മേഖലയിൽ നിരന്തരം കൊണ്ടുവരാനും കെഎജി പ്രതിജ്ഞാബദ്ധമാണ്. ഉപഭോക്താക്കൾക്കും കച്ചവടക്കാർക്കും ഒരു പോലെ ഗുണം ലഭിക്കുന്നു എന്നതും കെഎജിയുടെ പ്രത്യേകതയാണ്.  ഉപഭോക്താക്കൾക്ക് ഉയർന്ന ഗുണനിലവാരം ഉറപ്പുവരുത്തുന്ന കെഎജി തങ്ങളുടെ വ്യാപാരികൾക്ക്‌ ഉയർന്ന ലാഭവും നൽകുന്നു.

സാമ്പത്തികമായി എല്ലാത്തരം ആളുകൾക്കും ഉപയോഗിക്കാൻ സാധിക്കുന്ന തരത്തിലുള്ള ടൈലുകളാണ് കെഎജി വിപണിയിലിറക്കുന്നത്. ഏത് തീം വേണമെങ്കിലും ടൈലുകളിൽ സെറ്റ് ചെയ്യാൻ സാധിക്കും എന്നതും എളുപ്പത്തിൽ ജോലി പൂർത്തിയാക്കാൻ കഴിയും എന്നതും കെഎജിയുടെ പ്രത്യേകതയാണ്. 2500ൽ അധികം ഡിസൈനുകളിലാണ് കെഎജി ടൈൽസുകൾ വിപണിയിലിറക്കുന്നത്. സെറാമിക്, പോളിഷ്ഡ് വിട്രിഫൈഡ്, ഗ്ലേസ്ഡ് വിട്രിഫൈഡ് തുടങ്ങി നിരവധി മേഡലുകൾ ഇവയിലുണ്ട്. വിപണിയിലുള്ള മറ്റ് ടൈൽ നിർമാതാക്കളിൽ നിന്ന് 30 ശതമാനം വരെ വിലക്കുറവും കെഎജിക്ക് ഉണ്ട്.  
ഇങ്ങിനെ ടൈൽ വ്യാപാര രംഗത്തെ ഇന്ത്യയിലെ അതികായരായ കെഎജിക്കൊപ്പം താരതമ്യേന മിതമായ മുതൽ മുടക്കിൽ വ്യാപാര പങ്കാളികളാകാനും കമ്പനി അവസരമൊരുക്കുന്നുണ്ട്.

കെഎജിയുടെ ചാനൽ പാർട്ണറാവാൻ നിങ്ങൾ മുടക്കേണ്ട ഏറ്റവും കുറഞ്ഞ തുക വെറും 25 ലക്ഷം രൂപയാണ്. മുടക്കുന്ന തുകയ്ക്കുള്ള ടൈലുകൾ അപ്പോൾ തന്നെ നിങ്ങൾക്ക് ലഭിക്കുകയും ചെയ്യും. അതായത് ചാനൽ പാർട്ണർ ആകുന്നതിനു നിങ്ങൾ പ്രത്യേകം തുകയൊന്നും കെട്ടിവയ്‌ക്കേണ്ടതില്ല എന്ന് അർത്ഥം. കൂടാതെ കെഎജിയിൽ നിന്നെടുക്കുന്ന ടൈലുകളുടെ ആദ്യ വില്പന കണ്ടെത്തുന്നതിന് കമ്പനിയുടെ പരിപൂർണ്ണ സഹായവും നിങ്ങൾക്ക് ലഭിക്കും. ഇതിനു പുറമെ ചാനൽ പാർട്ണറുടെ ബ്രാൻഡിങ്ങിന് ആവശ്യമായ എല്ലാ ചിലവുകളും കമ്പനി വഹിക്കും. ബ്രാൻഡിംഗ് ആവശ്യത്തിനുള്ള ഡിസൈൻ മുതലുള്ള കാര്യങ്ങൾക്കു വേണ്ടിവരുന്ന ചിലവുൾപ്പെടെയാണിത്. 
 
കെഎജിയുടെ വിപുലമായ മാർക്കറ്റിങ് ശൃംഖല ഉപയോഗപ്പെടുത്തുന്നതുവഴി ആദ്യ മാസം മുതൽ വരുമാനം ലഭിച്ചു തുടങ്ങും എന്നതാണ് മറ്റൊരു മേന്മ. എടുത്ത ടൈലിൽ നിന്നും പത്ത് ലക്ഷം രൂപയ്ക്കുള്ളത് ആദ്യ മാസം വിൽക്കുവാൻ സാധിച്ചാൽ ഏറ്റവും കുറഞ്ഞത് 60,000 രൂപ നിങ്ങൾക്ക് അറ്റാദായം ലഭിക്കും, അതായത് ആറു ശതമാനത്തിൽ കുറയാത്ത തുക ആദ്യ മാസം തന്നെ ലാഭം കിട്ടും. ഇത്തരത്തിൽ വില്പന നടത്തുകയാണെങ്കിൽ ആറു മാസം കൊണ്ട് 36%  അറ്റാദായം ഉണ്ടാക്കാൻ സാധിക്കും. 

ചാനൽ പാർട്ണർ അഥവാ ഡിസ്‌ട്രിബ്യൂട്ടർക്ക് വാടക കൊടുക്കേണ്ടതില്ലെങ്കിൽ ഈ ലാഭം ഒൻപത് ശതമാനമായി വർദ്ധിക്കും, അതായത് ആറു മാസം കൊണ്ട് അറ്റാദായം 56% ആക്കി ഉയർത്താം. എന്നാൽ ചാനൽ പാർട്ണർ തന്നെ റീറ്റെയ്ൽ ബിസിനസ്സ് ചെയ്യുന്ന സാഹചര്യത്തിൽ മാസം ലഭിക്കുന്ന ഈ ലാഭം 15% ആയിരിക്കും. ഈ രീതിയിൽ ബിസിനസ്സ് ചെയ്യുവാൻ സാധിക്കുന്നവർക്ക് ആറേഴു മാസം കൊണ്ട് തന്നെ മുടക്ക്മുതൽ മുഴുവനായി തിരികെ ലഭിക്കുകയും ചെയ്യും. 

Follow Us:
Download App:
  • android
  • ios