തിരുവനന്തപുരം ഗ്രീൻഫീൽഡ് ഇൻറർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന എയർ ഇന്ത്യ എക്സ്പ്രസ് കേരള കോളേജ് പ്രീമിയർ ലീഗ്
രണ്ടാം സെമി ഫൈനലിൽ തൃശ്ശൂർ സെൻറ് തോമസ് കോളേജ് 2019 ചാമ്പ്യൻഷിപ്പിലെ വിജയികളായ എറണാകുളം സേക്രഡ് ഹാർട്ട് കോളേജിനെ അഞ്ച് റൺസിന് പരാജയപ്പെടുത്തി.ആദ്യം ബാറ്റ് ചെയ്ത സെൻറ് തോമസ് കോളേജ് കോളേജ് 20 ഓവറുകളിൽ 153 റൺസ് ആറ് വിക്കറ്റ് നഷ്ടത്തിൽ സ്കോർ ചെയ്തു. സെന്റ് തോമസ് കോളേജിന് വേണ്ടി മുഹമ്മദ് ആഷിഖ് 51(37)  അഭിറാം 42(45) എന്നിവർ വളരെ മികച്ച പ്രകടനം നടത്തി. സേക്രഡ് ഹാർട്ട് കോളേജിനായി ആയി ക്യാപ്റ്റൻ ജോസ് പേരയിൽ രണ്ടു വിക്കറ്റ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ സേക്രഡ് ഹാർട്ട് കോളേജിന് നിശ്ചിത 20 ഓവറിൽ നിന്നും ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 148 റൺസ് എടുക്കാൻ മാത്രമാണ് സാധിച്ചത്. ലിസ്റ്റൺ അഗസ്റ്റിൻ 48(51), കൃഷ്ണദാസ് 17(12) എന്നിവരുടെ പ്രകടനത്തിന് ജയിക്കുവാൻ വേണ്ടിയുള്ള റൺസ് കണ്ടെത്താനായില്ല.
സെൻറ് തോമസ് കോളേജിനു വേണ്ടി അമല്ദേവ് 3 വിക്കറ്റും, ക്ലെമന്റ് രാജ്മോഹൻ 2 വിക്കറ്റും വീഴ്ത്തി. മുഹമ്മദ് ആഷിഖ് ആണ് ആണ് കളിയിലെ മികച്ച താരം