കേരളത്തിലെ ക്യാമ്പസ് ക്രിക്കറ്റ് രാജാക്കന്മാരായി തൃശ്ശൂര്‍ സെന്‍റ് തോമസ് കോളേജ്. തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടന്ന
കേരള കോളേജ് പ്രീമിയർ ലീഗ് ടി20 ചാമ്പ്യൻഷിപ്പ് മെഗാ ഫൈനലിൽ കോട്ടയം സിഎംഎസ് കോളേജിനെതിരെ രണ്ട് റൺസിനാണ് സെന്‍റ് തോമസ് വിജയിച്ചത്. നിശ്ചിത ഇരുപത് ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തിൽ 136 റൺസാണ് കോട്ടയം സിഎംഎസ് കോളേജ് എടുത്തത്. ആദ്യം ബാറ്റ് ചെയ്ത  കോട്ടയം സിഎംഎസ് നിശ്ചിത ഇരുപത് ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തിൽ 136 റൺസ് നേടി. സിഎംഎസ് കോളേജിന് വേണ്ടി ആകാശ് സി പിള്ള 25 റൺസും  തൃശ്ശൂര്‍ സെന്‍റ് തോമസ് കോളേജ് ബൗളർ ആദിത്യ മോഹനൻ മൂന്ന് വിക്കറ്റ് എടുത്തു. മറുപടി ബാറ്റിംഗിന് ഇറങ്ങിയ തൃശ്ശൂര്‍ സെന്‍റ് തോമസ് കോളേജ് ഇരുപത് ഓവറിൽ 138 റൺസ് എടുത്തു. മുഹമ്മദ് ആശിഖ് 73 റൺസ് എടുത്ത് മികച്ച പ്രകടനം കാഴ്ച്ചവച്ചു. സിഎംഎസ് കോളേജിന് വേണ്ടി ആദർഷ് 4 വിക്കറ്റ് എടുത്തു.  ഏഷ്യാനെറ്റ് ന്യൂസും സ്പോർട്സ് എക്സോട്ടിക്കയും ചേർന്ന് കേരള ക്രിക്കറ്റ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന കേരള കോളേജ് പ്രീമിയർ ലീഗ് കേരളത്തിലെ കോളേജുകളിൽ നിന്ന് മികച്ച ക്രിക്കറ്റ് പ്രതിഭകളെ കണ്ടെത്തുവാനായി നടത്തുന്ന ടാലന്റ് ഹണ്ട് പ്രോഗ്രാമാണ്. ചാമ്പ്യൻഷിപ്പ് ജേതാക്കൾക്ക് അന്താരാഷ്ട്ര ടൂർണമെന്റായ റെഡ് ബുൾ കാമ്പസ് ക്രിക്കറ്റിന്റെ ഇന്ത്യയിൽ നടക്കുന്ന മൽസരങ്ങളിലേയ്ക്ക് നേരിട്ട് പ്രവേശനം ലഭിക്കും .എയർ ഇന്ത്യ എക്സ്പ്രസ് ആണ് പ്രധാന സ്പോൺസർ. വോഡഫോണാണ് ടെലകോം പാർട്ണർ, സ്വാ ഡയമണ്ട്സ്, ഗ്ലോബൽ എജുക്കേഷൻ, അലൻ സ്കോട്ട് ഷർട്ട്സ്, ഐലേൺ ഐ എ സ് ട്രെയിനിങ് എന്നീ ബ്രാൻഡുകളാണ് മറ്റു സ്പോൺസർമാർ