കേരളത്തിലെ ക്യാമ്പസ് ക്രിക്കറ്റ് രാജാക്കന്മാരെ ഇന്നറിയാം. കേരള കോളേജ് പ്രീമിയർ ലീഗ് ടി20 ചാമ്പ്യൻഷിപ്പ് മെഗാ ഫൈനൽ ഇന്ന് ഉച്ചതിരിഞ്ഞ് 2 മണിക്ക് തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കും. ഫൈനലിൽ കോട്ടയം സിഎംഎസ് കോളേജ്  തൃശ്ശൂര്‍ സെന്‍റ് തോമസ് കോളേജിനെ നേരിടും. സെമിയിൽ തൃശ്ശൂര്‍ കേരള വര്‍മ്മ കോളേജിനെ 8 വിക്കറ്റിനാണ് സിഎംഎസ് തോൽപ്പിച്ചത്. രണ്ടാം സെമിയിൽ നിലവിലെ ജേതാക്കളായ തേവര എസ് എച്ച് കോളേജിനെ അവസാന പന്തില്‍ 5 വിക്കറ്റിനാണ് സെന്‍റ് തോമസ് തോൽപ്പിച്ചത്. ഏഷ്യാനെറ്റ് ന്യൂസും സ്പോർട്സ് എക്സോട്ടിക്കയും ചേർന്ന് കേരള ക്രിക്കറ്റ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന കേരള കോളേജ് പ്രീമിയർ ലീഗ് കേരളത്തിലെ കോളേജുകളിൽ നിന്ന് മികച്ച ക്രിക്കറ്റ് പ്രതിഭകളെ കണ്ടെത്തുവാനായി നടത്തുന്ന ടാലന്റ് ഹണ്ട് പ്രോഗ്രാമാണ്. ചാമ്പ്യൻഷിപ്പ് ജേതാക്കൾക്ക് അന്താരാഷ്ട്ര ടൂർണമെന്റായ റെഡ് ബുൾ കാമ്പസ് ക്രിക്കറ്റിന്റെ ഇന്ത്യയിൽ നടക്കുന്ന മൽസരങ്ങളിലേയ്ക്ക് നേരിട്ട് പ്രവേശനം ലഭിക്കും .എയർ ഇന്ത്യ എക്സ്പ്രസ് ആണ് പ്രധാന സ്പോൺസർ. വോഡഫോണാണ് ടെലകോം പാർട്ണർ, സ്വാ ഡയമണ്ട്സ്, ഗ്ലോബൽ എജുക്കേഷൻ, അലൻ സ്കോട്ട് ഷർട്ട്സ്, ഐലേൺ ഐ എ സ് ട്രെയിനിങ് എന്നീ ബ്രാൻഡുകളാണ് മറ്റു സ്പോൺസർമാർ