Asianet News MalayalamAsianet News Malayalam

Kerala Budget 2022 : പുതിയ 28 പോക്സോ കോടതികൾ കൂടി, 8.5 കോടി അനുവദിച്ച് ബജറ്റ് പ്രഖ്യാപനം

നേരത്തെ സ്ഥാപിച്ച 28 കോടതികൾക്ക് പുറമേയാണിത്. ഇതിന് വേണ്ടി ബജറ്റിൽ 8.5  കോടി വകയിരുത്തിയതായി ധനമന്ത്രി അറിയിച്ചു. 

 

28 New pocso courts in kerala Budget 2022
Author
Thiruvananthapuram, First Published Mar 11, 2022, 12:39 PM IST

തിരുവനന്തപുരം: പോക്സോ നിയമപ്രകാരം രജിസ്റ്റർ ചെയ്ത കേസുകൾ തീര്‍പ്പാക്കുന്നതിനായി സംസ്ഥാനത്ത് പുതിയ 28 പോക്സോ കോടതികൾ സ്ഥാപിക്കും. നേരത്തെ സ്ഥാപിച്ച 28 കോടതികൾക്ക് പുറമേയാണിത്. ഇതിന് വേണ്ടി ബജറ്റിൽ 8.5  കോടി വകയിരുത്തിയതായി ധനമന്ത്രി അറിയിച്ചു.

ഇടുക്കി ജില്ലയില്‍ ഒരു ചില്‍ഡ്രന്‍സ് ഹോം ആരംഭിക്കും.ഇതിനായി 1.30 കോടി രൂപ വകയിരുത്തി. സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും എതിരെയുള്ള അതിക്രമങ്ങള്‍ തടയാനുള്ള പ്രവര്‍ത്തനങ്ങള്‍ ലക്ഷ്യമിട്ട് ആരംഭിച്ച നിര്‍ഭയ പദ്ധതിക്കായി 9 കോടി രൂപയും ലിംഗ അവബാധത്തിന് 1 കോടി രൂപയും വനിതാ ശാക്തീകരണത്തിന് 14 കോടി രൂപയും അനുവദിച്ചു. 


കേന്ദ്രത്തിന് വിമർശനം 

ബജറ്റ് അവതരണത്തില്‍കേന്ദ്രസര്‍ക്കാരിനെ  ധനമന്ത്രി കെ എൻ ബാലഗോപാൽ രൂക്ഷമായി വിമര്‍ശിച്ചു.  കൊവിഡ് കാലത്തുണ്ടായ പ്രതിസന്ധി നേരിടാന്‍ കേന്ദ്രനയം സഹായകമല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. സമ്പദ്ഘടനയ്ക്കും പൗരന്മാര്‍ക്കും ഉണ്ടായ ക്ഷീണവും നഷ്ടവും പരിഹരിക്കാന്‍ ഭരണകൂടത്തിന്‍റെ ശക്തമായ ഇടപെടല്‍ ഉണ്ടാവണം. ജനങ്ങളുടെ കയ്യിലേക്ക് പണമെത്തിച്ച് സമ്പദ്ഘടനയിലെ ഡിമാന്‍റ് വര്‍ധിപ്പിക്കണം. അസമത്വം ലഘൂകരിക്കണം. ചെറുകിട വ്യവസായ വ്യാപാര സംഘങ്ങളെ സഹായിക്കണം. പശ്ചാത്തലമേഖലയില്‍ വലിയ തോതില്‍ പൊതുനിക്ഷേപമുണ്ടാകണം. എന്നാല്‍ ധനകാര്യ യാഥാസ്ഥിതികത്വം തലയ്ക്ക് പിടിച്ച കേന്ദ്രസര്‍ക്കാര്‍ അതിനൊന്നും തയ്യാറാവുന്നില്ലെന്നും ധനമന്ത്രി കുറ്റപ്പെടുത്തി.

Kerala Budget 2022-23 ന്റെ പൂർണ്ണമായ കവറേജും ഹൈലൈറ്റുകളും മലയാളത്തിൽ അറിയാനായി ഏഷ്യാനെറ്റ് ന്യൂസ്

Follow Us:
Download App:
  • android
  • ios