Asianet News MalayalamAsianet News Malayalam

Kerala Budget 2022 : ടൂറിസം രംഗത്തെ ശക്തിപ്പെടുത്താൻ ധനമന്ത്രി; വലിയ പ്രതീക്ഷയിൽ പദ്ധതികളുടെ പ്രഖ്യാപനം

കാരവൻ ടൂറിസം പദ്ധതിക്കും ബജറ്റിൽ ഇടം കിട്ടി. കാരവൻ പാർക്കുകൾക്ക് അഞ്ച് കോടി രൂപയാണ് നീക്കിവെച്ചത്.

Kerala Budget 2022 What state tourism gets from KN Balagopal
Author
Thiruvananthapuram, First Published Mar 11, 2022, 12:13 PM IST

തിരുവനന്തപുരം: സംസ്ഥാനം പ്രതിസന്ധികളുടെ നടുക്കയത്തിൽ നിൽക്കെ ടൂറിസം രംഗത്ത് വലിയ മുന്നേറ്റത്തിനാണ് സംസ്ഥാനം ലക്ഷ്യമിടുന്നത്. ഇതിനായുള്ള പ്രഖ്യാപനങ്ങളാണ് ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി കെഎൻ ബാലഗോപാൽ മുന്നോട്ട് വെച്ചത്.

കേരള ടൂറിസത്തിന്റെ പ്രചാരം വർധിപ്പിക്കാൻ 80 കോടി രൂപയാണ് നീക്കിവെച്ചത്. ശബരിമല വിമാനത്താവളം പദ്ധതി സംസ്ഥാന ബജറ്റിൽ ധനമന്ത്രി മുന്നോട്ട് വെച്ചിട്ടുണ്ട്. ഇത് പിൽഗ്രിം ടൂറിസത്തിന് ശക്തിപകരുന്നതാണ്.

രണ്ടാം പിണറായി സർക്കാർ അധികാരത്തിലേറിയ ശേഷം ടൂറിസം വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ് മുന്നോട്ട് വെച്ച കാരവൻ ടൂറിസം പദ്ധതിക്കും ബജറ്റിൽ ഇടം കിട്ടി. കാരവൻ പാർക്കുകൾക്ക് അഞ്ച് കോടി രൂപയാണ് നീക്കിവെച്ചത്.

കേരളത്തിന്റെ അഭിമാന പദ്ധതിയായ ചാമ്പ്യൻസ് ട്രോഫി ബോട്ട് റേസിന്റെ വ്യാപനമാണ് ഇക്കുറി ബജറ്റിൽ വന്ന മറ്റൊരു പ്രഖ്യാപനം. ബോട്ട് റേസ് 12 ഇടങ്ങളിലേക്ക് കൂടി വ്യാപിപ്പിച്ച് വിനോദസഞ്ചാര മേഖലയ്ക്ക് കൂടുതൽ മുന്നേറ്റം സാധ്യമാക്കാനാണ് ശ്രമം. ഇതിനെല്ലാം പുറമെയാണ് സമുദ്ര വിനോദ സഞ്ചാരമെന്ന ആശയം മുന്നോട്ട് വെച്ചിരിക്കുന്നത്. ഇതിന്റെ കൂടുതൽ വിശദാംശങ്ങൾ ലഭ്യമല്ല. അഞ്ച് കോടി രൂപയാണ് നീക്കിവെച്ചിരിക്കുന്നത്. 

കേരള ബജറ്റ് ഒറ്റ നോട്ടത്തിൽ

  • ലോക സമാധാനത്തിനായി ആഗോള ഓൺലൈൻ സെമിനാർ - 2 കോടി
  • വിലക്കയറ്റം നേരിടാൻ - 2000 കോടി
  • ഭക്ഷ്യ സുരക്ഷക്ക് - 2000 കോടി
  • സർവകലാശാലകളിൽ സ്റ്റാർട്ട് അപ് ഇൻകുബേഷൻ യൂണിറ്റ് - 200 കോടി
  • സർവകലാശാലകളിൽ രാജ്യാന്തര ഹോസ്റ്റലുകൾ
  • തിരുവനതപുരത്ത് മെഡിക്കൽ ടെക് ഇന്നൊവേഷൻ പാർക്ക് - 150 കോടി
  • 140 മണ്ഡലത്തിലും സ്കിൽ പാർക്കുകൾ - 350 കോടി
  • മൈക്രോ ബയോ കേന്ദ്രങ്ങൾ - 5 കോടി
  • ഗ്രാഫീന് ഗവേഷണത്തിന് - ആദ്യ ഗഡു 15 കോടി
  • ഐടി ഇടനാഴികളിൽ 5 G ലീഡർഷിപ്പ് പാക്കേജ്
  • ദേശീയ പാത 66 ന് സമാന്തരമായി നാല് ഐ ടി ഇടനാഴികൾ
  • കൊല്ലത്തും കണ്ണൂരും പുതിയ ഐടി പാർക്ക് - 1000 കോടി
  • വർക്ക് നിയർ ഹോം പദ്ധതി - 50 കോടി
  • നാല് സയൻസ് പാർക്കുകൾ - 1000 കോടി
  • ആഗോള ശാസ്ത്രോത്സവം തിരുവനന്തപുരത്ത് - 4 കോടി
  • മരിച്ചീനിയിൽ നിന്ന് സ്പിരിറ്റ് - ഗവേഷണത്തിന് 2 കോടി
  • അഗ്രി ടെക് ഫെസിലിറ്റി സെന്റർ - 175 കോടി
  • പത്ത് മിനി ഫുഡ് പാർക്ക് -100 കോടി
  • റബ്ബർ സബ്സിഡി - 500 കോടി
  • 2050 ഓടെ കാർ ബൻ ബഹിർഗമനം ഇല്ലാതാക്കും
  • ഫെറി ബോട്ടുകൾ സോളാറാക്കും
  • വീടുകളിൽ സോളാർ സ്ഥാപിക്കാൻ വായ്പയ്ക്ക് പലിശ ഇളവ്
  • ഡാമിലെ മണൽ വാരം യന്ത്രങ്ങൾ വാങ്ങാൻ - 10 കോടി
  • ശുചിത്വ സാഗരം പദ്ധതി - 10 കോടി
  • പരിസ്ഥിതി ബജറ്റ് 2023 മുതൽ
  • നെൽകൃഷി വികസനം - 76 കോടി
  • നെല്ലിന്റെ താങ്ങു വില - 28 രൂപ 20 പൈസ
  • തിര സംരക്ഷണം - 100 കോടി
  • മനുഷ്യവന്യ ജീവി സംഘർഷം തടയാൻ - 25 കോടി
  • കുട്ടനാട്ടിലെ വെള്ളപ്പൊക്കം തടയാൻ - 140 കോടി
  • ആലപ്പുഴ-കോട്ടയം വെള്ളപ്പൊക്ക ഭീഷണി തടയാൻ - 33 കോടി
  • ശബരിമല മാസ്റ്റർ പ്ലാൻ - 30 കോടി
  • ഇലക്ട്രോണിക് ഹാർഡ് വെയർ ടെക്നോളജി ഹബ്ബ് സ്ഥാപിക്കും
  • ഒരു കുടുംബം ഒരു സംരംഭം പദ്ധതി - 7 കോടി
  • സ്വകാര്യ വ്യവസായ പാർക്കുകൾക്ക് പ്രോത്സാഹനം
  • ടൈറ്റാനിയം മാലിന്യത്തിൽ നിന്നും മുല്യവർദ്ധിത ഉത്പന്നങ്ങൾ
  • സംസ്ഥാനത്ത് 2000 വൈ ഫൈ കേന്ദ്രങ്ങൾ 
  • ഡിജിറ്റൽ സർവ്വകലാശാലക്ക് - 23 കോടി
  • കെ ഫോൺ ആദ്യ ഘട്ടം ജൂൺ 30 നു തീർക്കും
  • തിരുവനന്തപുരം ഔട്ടർ റിംഗ് റോഡ് - 1000 കോടി
  • പ്രളയത്തിൽ തകർന്ന പാലങ്ങൾക്ക് - 92 കോടി അനുവദിച്ചു
  • പുതിയ 6 ബൈപ്പാസുകൾക്ക് - 200 കോടി
  • കെഎസ്ആർടിസിക്ക് - 1000 കോടി
  • കെഎസ്ആർടിസിക്ക് 50 പെട്രോൾ പമ്പ്
  • സിൽവർ ലൈൻ പദ്ധതി - ഭൂമി ഏറ്റെടുക്കാൻ 2000 കോടി
  • സഞ്ചരിക്കുന്ന റേഷൻ കട തുടങ്ങും
  • പൊതു വിദ്യാഭ്യാസം അടിസ്ഥാന സൗകര്യ വികസനം - 70 കോടി
  • ഭിന്ന ശേഷി സൗഹൃദ പ്രവർത്തനങ്ങൾക്ക് - 15 കോടി
  • ഓപ്പൺ സർവ്വകലാശാല കെട്ടിട നിർമ്മാണം ഈ വർഷം തുടങ്ങും
  • ലാറ്റിൻ അമേരിക്കൻ പഠന കേന്ദ്രത്തിന് - 2 കോടി
  • ആരോഗ്യമേഖലയ്ക്ക് 2629.33 കോടി 
  • പൊതുജനാരോഗ്യത്തിന് - 288 കോടി 
  • ആർസിസിയെ സംസ്ഥാന ക്യാൻസർ സെൻററായി വികസിപ്പിക്കും
  • കൊച്ചി ക്യാൻസർ സെന്ററിനെ അപെക്സ് സെന്ററാക്കും
  • മെഡിക്കൽ കോളേജുകൾക്ക് - 250 കോടി
  • തദ്ദേശ സ്ഥാപനങ്ങൾക്ക് - 12913 കോടി
  • ദരിദ്രരെ കണ്ടെത്തി പുനരുജീവിപ്പിക്കാൻ - 100 കോടി
  • ലൈഫ് വഴി 106000 വീടുകൾ 
  • എറണാകുളത്തെ വെള്ളക്കെട്ട് നിയന്ത്രിക്കാൻ - 10 കോടി
  • യുക്രൈനിൽ നിന്ന് മടങ്ങിയ വിദ്യാർത്ഥികൾക്ക് പഠനസഹായം - 10 കോടി
  • പ്രീമെട്രിക്, പോസ്റ്റ് മെട്രിക് ഹോസ്റ്റൽ അലവൻസ് വർധിച്ചു
  • ട്രാൻസ്ജെന്റർമാരുടെ മഴവില്ല് പദ്ധതിക്ക് - അഞ്ച് കോടി
  • വയോമിത്രം പദ്ധതിക്ക് - 27 കോടി
Follow Us:
Download App:
  • android
  • ios