Asianet News MalayalamAsianet News Malayalam

12 കോടിയുടെ 'തിരുവോണ ഭാഗ്യശാലി' ആര്? ഇനിയും കണ്ടെത്താനായില്ല; സമാശ്വാസ സമ്മാനം വാങ്ങി വിജയൻ പിള്ള

വിമുക്ത  ഭടൻ ആയ വിജയൻ പിള്ളയ്ക്ക് ആണ് മീനാക്ഷി ലോട്ടറി ഏജൻസിയിൽ നിന്ന് വാങ്ങിയ ടിക്കറ്റിന് സമാശ്വാസ സമ്മാനമായ 5 ലക്ഷം രൂപ ലഭിച്ചത്. കൊല്ലം കരുനാഗപ്പള്ളി സ്വദേശിയായ വിജയൻ പിള്ള തൃപ്പുണിത്തുറയിലെ സ്വകാര്യ സെക്യുരിറ്റി ജീവനക്കാരൻ ആണ്.

5 lakh consolation prize  also for a ticket sold by meenakshi lottery agency
Author
Cochin, First Published Sep 19, 2021, 7:35 PM IST

കൊച്ചി: ഓണം ബമ്പർ നറുക്കെടുപ്പിൽ തൃപ്പുണിത്തുറ മീനാക്ഷി ലോട്ടറി ഏജൻസി വിൽപ്പന നടത്തിയ ടിക്കറ്റിനു സമാശ്വാസ സമ്മാനമായ 5 ലക്ഷം രൂപ ലഭിച്ചു.  ഇവിടെ നിന്ന് വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനവും ലഭിച്ചത്. ഒന്നാം സമ്മാനം നേടിയ ആളെ ഇതുവരെ കണ്ടെത്തിയില്ല. 

വിമുക്ത  ഭടൻ ആയ വിജയൻ പിള്ളയ്ക്ക് ആണ് മീനാക്ഷി ലോട്ടറി ഏജൻസിയിൽ നിന്ന് വാങ്ങിയ ടിക്കറ്റിന് സമാശ്വാസ സമ്മാനമായ 5 ലക്ഷം രൂപ ലഭിച്ചത്. കൊല്ലം കരുനാഗപ്പള്ളി സ്വദേശിയായ വിജയൻ പിള്ള തൃപ്പുണിത്തുറയിലെ സ്വകാര്യ സെക്യുരിറ്റി ജീവനക്കാരൻ ആണ്.

Te 645465 എന്ന നമ്പറിനാണ് നറുക്കെടുപ്പിൽ ഒന്നാം സമ്മാനം. തിരുവനന്തപുരം ബേക്കറി ജംങ്ഷനിലുള്ള ഗോർക്കി ഭവനിൽ വച്ച് 2 മണിക്കാണ് നറുക്കെടുപ്പ് നടന്നത്. ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാല​ഗോപാലാണ് വിജയിയെ തെരഞ്ഞെടുത്തത്.

രണ്ടാം സമ്മാനമായി 6 പേർക്ക് ഓരോ കോടി രൂപ വീതം ലഭിക്കും. മൂന്നാം സമ്മാനമായി 10 ലക്ഷം രൂപ ഓരോ പരമ്പരയിലും 2 പേർക്ക് വീതം ആകെ 12 പേർക്ക് ലഭിക്കും. മൂന്നാം സമ്മാനം ഓരോ സീരീസിലും 2 പേർക്ക് വീതം 12 പേർക്ക് 10 ലക്ഷം വീതമാണ്. നാലാം സമ്മാനം 5 ലക്ഷം രൂപ വീതം 12 പേർക്ക് ലഭിക്കും.

അഞ്ചാം സമ്മാനമായി ഒരു ലക്ഷം രൂപ വീതം 108 പേർക്ക് ലഭിക്കും. അവസാന നാലക്കത്തിന് ആറാം സമ്മാനമായി 5000 രൂപ, എഴാം സമ്മാനം 3000 രൂപ, എട്ടാം സമ്മാനം 2000 രൂപ, ഒൻപതാം സമ്മാനം 1000 രൂപ ലഭിക്കും. സമാശ്വാസ സമ്മാനമായി 5 ലക്ഷം രൂപ വീതം 5 പേർക്ക് ലഭിക്കും.

സമ്മാനാര്‍ഹമായ ടിക്കറ്റ് നമ്പരുകള്‍

ഒന്നാം സമ്മാനം [Rs.12 Crores]

Te 645465

സമാശ്വാസ സമ്മാനം(5,00,000/-)

TA 645465  TB 645465  TC 645465  TD 645465  TG 645465

രണ്ടാം സമ്മാനം [Rs.1 Crore]

TA 945778 TB 265947 TC 537460  TD 642007 TE 177852  TG 386392


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios