ട്രെയിൻ രാത്രി 9.30ഓടെ കുറ്റിപ്പുറം സ്റ്റേഷനില്‍ എത്തിയപ്പോള്‍ ഇയാള്‍ യുവതിയെ പിന്‍തുടരുകയും മോശമായി പെരുമാറുകയും ചെയ്തു എന്നാണ് പൊലീസിന് ലഭിച്ച പരാതി. കമ്പാര്‍ട്ട്‌മെന്റില്‍ അധികം ആളുകള്‍ ഇല്ലായിരുന്ന സമയത്തായിരുന്നു അതിക്രമം.

കോഴിക്കോട്: യാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ മലപ്പുറം പരപ്പനങ്ങാടി സ്വദേശിയെ പൊലീസ് പിടികൂടി. പരപ്പനങ്ങാടി അങ്കമാന്റെ പുരയ്ക്കല്‍ മുസ്തഫ(45)യെയാണ് കോഴിക്കോട് റെയില്‍വേ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ആറാം തിയ്യതിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഷൊര്‍ണൂര്‍-കോഴിക്കോട് പാസഞ്ചര്‍ ട്രെയിനില്‍ യാത്ര ചെയ്യുകയായിരുന്ന യുവതിയാണ് അതിക്രമത്തിന് ഇരയായത്.

Add Asianetnews as a Preferred SourcegooglePreferred

കമ്പാര്‍ട്ട്‌മെന്റില്‍ അധികം ആളുകള്‍ ഇല്ലായിരുന്ന സമയത്തായിരുന്നു അതിക്രമം. രാത്രി 9.30ഓടെ കുറ്റിപ്പുറം സ്റ്റേഷനില്‍ എത്തിയപ്പോള്‍ ഇയാള്‍ യുവതിയെ പിന്‍തുടരുകയും മോശമായി പെരുമാറുകയും ചെയ്തു എന്നാണ് പൊലീസിന് ലഭിച്ച പരാതി. യുവതി നല്‍കിയ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്ത കോഴിക്കോട് റെയില്‍വേ പൊലീസ് മുസ്തഫയെ പരപ്പനങ്ങാടിയില്‍ വച്ച് അറസ്റ്റ് ചെയ്തു. പിന്നീട് കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്റ് ചെയ്യുകയായിരുന്നു.