Asianet News MalayalamAsianet News Malayalam

Kerala Lottery Result : Akshaya AK 564 : 70 ലക്ഷത്തിന്‍റെ ഭാഗ്യശാലിയാര്? അക്ഷയ ലോട്ടറി നറുക്കെടുപ്പ് ഇന്ന്

കഴിഞ്ഞ ദിവസം നറുക്കെടുത്ത സ്ത്രീ ശക്തി ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം ഇരിഞ്ഞാലക്കുടയിൽ വിറ്റ ടിക്കറ്റിനു ആണ് ലഭിച്ചത്.

akshaya-ak-564-lottery-draw-today
Author
First Published Aug 31, 2022, 10:16 AM IST

തിരുവനന്തപുരം: എല്ലാ ബുധനാഴ്ചയും നറുക്കെടുക്കുന്ന കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അക്ഷയ ലോട്ടറി നറുക്കെടുപ്പ് ഫലം ഇന്ന് പ്രസിദ്ധീകരിക്കും. ഉച്ച കഴിഞ്ഞ് മൂന്ന് മണിക്കാണ് നറുക്കെടുപ്പ്. തിരുവനന്തപുരം ​ഗോർഖി ഭവനിൽ വച്ചാകും നറുക്കെടുപ്പ് നടക്കുക. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ൽ ഫലം ലഭ്യമാകും. 

70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനമായി അഞ്ച് ലക്ഷം രൂപയും ലഭ്യമാകും. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും. അക്ഷയ ഭാ​ഗ്യക്കുറിയുടെ വില 40രൂപയാണ്.

അതേസമയം, ചൊവ്വാഴ്ച നറുക്കെടുത്ത സ്ത്രീ ശക്തി ഭാ​ഗ്യക്കുറിയുടെ ഒന്നാം സമ്മാനം SO 456957 എന്ന നമ്പറിനാണ് ലഭിച്ചത്. ഇരിഞ്ഞാലക്കുടയിൽ വിറ്റ ടിക്കറ്റിനാണ് സമ്മാനം. സുനിൽ പി വി എന്ന ഏജന്റിൽ നിന്നുമാണ് ടിക്കറ്റ് വിറ്റ് പോയിരിക്കുന്നത്. 75 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനമായ അ‍ഞ്ച് ലക്ഷം SN 757969 എന്ന ടിക്കറ്റിനാണ് ലഭിച്ചത്. വയനാട് ആണ്ഈ ടിക്കറ്റും വിറ്റത്. ടി വി രാജൻ എന്ന ഏജന്റിൽ നിന്നുമാണ് ടിക്കറ്റ് വിറ്റത്.

ഐഷാ സുല്‍ത്താനയുടെ 'ഫ്ളഷി'ന് മൂന്ന് പുരസ്കാരങ്ങൾ

ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാവുന്നതാണ്. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ സമ്മാനാർഹൻ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് അധികൃത സമക്ഷം ഹാജരാക്കുകയും വേണം.

ഈ വർഷത്തെ 25 കോടി രൂപയുടെ തിരുവോണം ബമ്പർ ഭാ​ഗ്യക്കുറിയുടെ വിൽപ്പന പുരോ​ഗമിക്കുകയാണ്. സെപ്റ്റംബറിൽ 18നാണ് നറുക്കെടുപ്പ്. 500 രൂപയാണ് ടിക്കറ്റ് വില. ടിക്കറ്റ് വില കൂടിയെങ്കിലും സമ്മാനത്തുക വലിയ ആകർഷണഘടകമാകും എന്ന് ധനവകുപ്പ് പ്രതീക്ഷിച്ചിരുന്നു. അത് അന്വർത്ഥമാക്കും വിധമാണ് ഓരോദിവസവും ടിക്കറ്റുകൾ വിറ്റ് പോകുന്ന കണക്ക്. 

Follow Us:
Download App:
  • android
  • ios