കഴിഞ്ഞ വർഷം നവംമ്പറിൽ വിൽപ്പന ആരംഭിച്ച ഭാഗ്യക്കുറിയുടെ ടിക്കറ്റ് വില 300 രൂപയാണ്.

തിരുവനന്തപുരം: ക്രിസ്മസ്- പുതുവത്സര ബമ്പർ(Christmas New Year Bumper) ഭാ​ഗ്യക്കുറിയുടെ ഭാ​ഗ്യശാലിയെ നാളെ അറിയാം. നാളെ (ജനുവരി 16 ഞായറാഴ്ച) ഉച്ചയ്ക്ക് രണ്ട് മണിക്ക് തിരുവനന്തപുരം ഗോർഖി ഭവനിൽ വച്ചാണ് നറുക്കെടുപ്പ്. പന്ത്രണ്ട് കോടി രൂപയാണ് ബമ്പറിന്റെ ഒന്നാം സമ്മാനം.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കഴിഞ്ഞ വർഷം നവംമ്പറിൽ വിൽപ്പന ആരംഭിച്ച ഭാഗ്യക്കുറിയുടെ ടിക്കറ്റ് വില 300 രൂപയാണ്. XA, XB, XC, XD, XE, XG എന്നീ അഞ്ചു സീരീസുകളിലാണ് ടിക്കറ്റ് പുറത്തിറക്കിയിട്ടുളളത്. രണ്ടാം സമ്മാനം 6 പേർക്ക് 50 ലക്ഷം വീതം നൽകും (മൊത്തം 3 കോടി രൂപ). മൂന്നാം സമ്മാനമായി 10 ലക്ഷം വീതം 6 പേർക്കും നാലാം സമ്മാനം 5 ലക്ഷം വീതം 6 പേർക്കും നൽകും. അഞ്ചാം സമ്മാനം ഒരു ലക്ഷം രൂപ വീതം അസാന അഞ്ചക്കത്തിനും ലഭിക്കും. 

Read Also: Christmas New Year Bumper : ക്രിസ്മസ് ബമ്പർ വിൽപ്പന റെക്കോർഡിലേക്ക്, ഇതുവരെ വിറ്റത് 35 ലക്ഷത്തോളം ടിക്കറ്റുകൾ

ഇതുകൂടാതെ 5000, 3000, 2000, 1000 എന്നിങ്ങനെ നിരവധി സമ്മാനങ്ങൾ വേറെയുമുണ്ട്. 6 പരമ്പരകളിലായി വില്പനയ്ക്ക് അനുസൃതമായി പരമാവധി 54 ലക്ഷം ടിക്കറ്റുകൾ വരെ ലോട്ടറി വകുപ്പിന് അച്ചടിക്കാം. തമിഴ്‌നാട് തിരുനൽവേലി ഇരവിയധർമപുരം സ്വദേശിയായ ഷറഫുദ്ദീനാണ് കഴിഞ്ഞ വർഷത്തെ ക്രിസ്തുമസ് ബമ്പർ വിജയി. ലോട്ടറി വിൽപ്പനക്കാരനായ ഷറഫുദ്ദീൻ വിൽക്കാൻ വാങ്ങിയതിൽ മിച്ചം വന്ന ടിക്കറ്റിനാണ് കോടികളുടെ ഭാഗ്യം അടിച്ചത്.