Asianet News MalayalamAsianet News Malayalam

Christmas New Year Bumper|ക്രിസ്തുമസ്- പുതുവത്സര ബമ്പർ BR 83 വിൽപ്പന ആരംഭിച്ചു, ഒന്നാം സമ്മാനം 12കോടി

കഴിഞ്ഞ വർഷം സംസ്ഥാനത്ത് 33 ലക്ഷം ലോട്ടറി ടിക്കറ്റുകൾ വിറ്റുവെന്ന് ധനമന്ത്രി അറിയിച്ചു. ഇത്തവണ 24 ലക്ഷം ടിക്കറ്റുകളാണ് നിലവിൽ അച്ചടിച്ചിട്ടുള്ളത്.

Christmas New Year Bumper br 83 lottery sales begin
Author
Thiruvananthapuram, First Published Nov 21, 2021, 11:49 AM IST

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ക്രിസ്തുമസ്- പുതുവത്സര ബമ്പർ(Christmas New Year Bumper br 83) ലോട്ടറി വിൽപ്പന(Kerala lottery) തുടങ്ങി. തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ ധനകാര്യമന്ത്രി കെ എൻ ബാലഗോപാൽ ഗതാഗതമന്ത്രി ആന്റണി രാജുവിന് ആദ്യ ടിക്കറ്റ് നൽകി പ്രകാശനം നിർവ്വഹിച്ചു. 2022 ജനുവരി 16നാണ് നറുക്കെടുപ്പ്. 12 കോടി രൂപയാണ് ഒന്നാം സമ്മാനം. ടിക്കറ്റ് വില 300രൂപ. 

XA, XB, XC, XD, XE, XG എന്നീ അഞ്ചു സീരീസുകളിലാണ് ടിക്കറ്റ് പുറത്തിറക്കിയിട്ടുളളത്. രണ്ടാം സമ്മാനം 6 പേർക്ക് 50 ലക്ഷം വീതം നൽകും (മൊത്തം 3 കോടി രൂപ). മൂന്നാം സമ്മാനമായി 10 ലക്ഷം വീതം 6 പേർക്കും നാലാം സമ്മാനം 5 ലക്ഷം വീതം 6 പേർക്കും നൽകും. അഞ്ചാം സമ്മാനം ഒരു ലക്ഷം രൂപ വീതം 108 പേർക്ക് ലഭിക്കും. ഇതുകൂടാതെ 5000, 3000, 2000, 1000 എന്നിങ്ങനെ നിരവധി സമ്മാനങ്ങൾ വേറെയുമുണ്ട്. 

Read Also: നാലുവർഷം മുമ്പ് 'ഭാ​ഗ്യം' വിൽക്കാനിറങ്ങി, ഒടുവിൽ കോടീശ്വരനായി ഷറഫുദ്ദീൻ !

കഴിഞ്ഞ വർഷം സംസ്ഥാനത്ത് 33 ലക്ഷം ലോട്ടറി ടിക്കറ്റുകൾ വിറ്റുവെന്ന് ധനമന്ത്രി അറിയിച്ചു. ഇത്തവണ 24 ലക്ഷം ടിക്കറ്റുകളാണ് നിലവിൽ അച്ചടിച്ചിട്ടുള്ളത്. വില്പനയ്ക്കനുസൃതമായി ആവശ്യമെങ്കിൽ കൂടുതൽ അച്ചടിക്കും.

കഴിഞ്ഞ വർഷം തമിഴ്‌നാട് തിരുനൽവേലി ഇരവിയധർമപുരം സ്വദേശിയായ ഷറഫുദ്ദീനാണ് ക്രിസ്തുമസ് ബമ്പർ വിജയി. ലോട്ടറി വിൽപ്പനക്കാരനായ ഷറഫുദ്ദീൻ വിൽക്കാൻ വാങ്ങിയതിൽ മിച്ചം വന്ന ഒരു ടിക്കറ്റിനാണ് കോടികളുടെ ഭാഗ്യം അടിച്ചത്. 

Follow Us:
Download App:
  • android
  • ios