കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സമ്മർ ബമ്പർ ടിക്കറ്റുകൾ വിപണിയിലെത്തി. 250 രൂപ വിലയുള്ള ടിക്കറ്റിന് 10 കോടി രൂപയാണ് ഒന്നാം സമ്മാനം. ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് 2026 മാർച്ച് 28-ന് തിരുവനന്തപുരത്ത് നടക്കും.

തിരുവനന്തപുരം: കേരള സംസ്ഥാന ഭാ​ഗ്യക്കുറി വകുപ്പിന്റെ സമ്മർ ബമ്പർ ഭാ​ഗ്യക്കുറിയുടെ ടിക്കറ്റുകൾ വിപണിയിൽ എത്തി. 10 കോടി രൂപ ഒന്നാം സമ്മാനം ലഭിക്കുന്ന ബമ്പറിന്റെ ഒരു ടിക്കറ്റ് വില 250 രൂപയാണ്. കേരളത്തിലെ ഏത് ലോട്ടറി ഷോപ്പിൽ നിന്നും ഭാ​ഗ്യാന്വേഷികൾക്ക് ടിക്കറ്റുകൾ കരസ്ഥമാക്കാവുന്നതാണ്. 2026 മാർച്ച് 28 ശനിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് നറുക്കെടുപ്പ് നടക്കും.

സമ്മർ ബമ്പറിന്റെ സമ്മാനഘടന ഇങ്ങനെ

  • ഒന്നാം സമ്മാനം - 10 കോടി
  • സമാശ്വാസ സമ്മാനം- ഒരു ലക്ഷം രൂപ( 5 പേർക്ക്)
  • രണ്ടാം സമ്മാനം- 50 ലക്ഷം രൂപ
  • മൂന്നാം സമ്മാനം- 60 ലക്ഷം രൂപ(ഒരു ലക്ഷം രൂപ വിതം 12 പേർക്ക്)
  • നാലാം സമ്മാനം- 54 ലക്ഷം(ഒരു ലക്ഷം രൂപ വീതം 54 പേർക്ക്)‌
  • അഞ്ചാം സമ്മാനം- 5,000 രൂപ
  • ആറാം സമ്മാനം- 2,000 രൂപ
  • ഏഴാം സമ്മാനം- 1000 രൂപ
  • എട്ടാം സമ്മാനം- 500 രൂപ

മുകളിൽ പറഞ്ഞ സമ്മാനങ്ങൾ കൂടാതെ 5000, 2000, 1000, 500, 250 വീതം രൂപ സമ്മാനങ്ങളും ഉൾപ്പെടെ ആകെ 1,81,513 എണ്ണം സമ്മാനങ്ങൾ സമ്മർ ബമ്പർ ഭാഗ്യക്കുറിയിലൂടെ ഭാഗ്യശാലികൾക്ക് ലഭിക്കുന്നു. BR 108 നമ്പർ സമ്മർ ബമ്പർ ഭാഗ്യക്കുറി SA, SB, SC, SD, SE, SG, എന്നിങ്ങനെ ആറ് പരമ്പരകളിലായാണ് ടിക്കറ്റുകൾ ലഭ്യമാകുന്നത്.

25 കോടിയുടെ ക്രിസ്മസ് ബമ്പർ ഭാ​ഗ്യശാലി എവിടെ ?

കഴിഞ്ഞ വർഷത്തെ ക്രിസ്മസ്-ന്യൂ ഇയർ ബമ്പറിന്റെ ഭാ​ഗ്യശാലി ഇപ്പോഴും കാണാമറത്ത്. XC-138455 എന്ന നമ്പറിന് ആയിരുന്നു 25 കോടി രൂപയുടെ ഒന്നാം സമ്മാനം ലഭിച്ചത്. കോട്ടയം ഏജൻസിയിലെ ഏജന്റ് സുധീക് വിറ്റ ടിക്കറ്റിനായിരുന്നു ഒന്നാം സമ്മാനം. ഇത്തവണ ക്രിസ്മസ്-പുതുവത്സര ബമ്പറിന് റെക്കോർഡ് വിൽപനയാണ് നടന്നിരിക്കുന്നത്. ആകെ അച്ചടിച്ചത് 55 ലക്ഷം ടിക്കറ്റുകളാണ്. ഇതിൽ 54,08,880 ടിക്കറ്റുകൾ വിറ്റപോയിട്ടുണ്ട്.

Asianet News Live | Malayalam Live News | Breaking News l Kerala News Updates | HD News Streaming