Asianet News MalayalamAsianet News Malayalam

കൊവിഡ് വ്യാപനം; ലോട്ടറി നറുക്കെടുപ്പുകൾ മാറ്റിവച്ചു, ഏതാനും ടിക്കറ്റുകൾ റദ്ദാക്കി

ജൂൺ ആറിന് നറുക്കെടുക്കേണ്ട ഭാഗ്യമിത്ര (BM-7) റദ്ദ് ചെയ്തു. സംസാഥാന ലോട്ടറി വകുപ്പാണ് ഇക്കാര്യം അറിയിച്ചത്. 

kerala lottery draw postponed
Author
Thiruvananthapuram, First Published May 1, 2021, 9:39 AM IST

തിരുവനന്തപുരം: കൊവിഡ് രണ്ടാം തരം​ഗം വ്യാപകമാകുന്ന സാഹചര്യത്തിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളുടെ അടിസ്ഥാനത്തിൽ മേയ് രണ്ടിന് നിശ്ചിയിച്ചിരുന്ന ഭാഗ്യമിത്ര (BM-6) ഭാഗ്യക്കുറി നറുക്കെടുപ്പ് മേയ് 14 വെളളിയാഴ്ച ഉച്ചയ്ക്ക് 2 മണിയിലേക്ക് മാറ്റി. ജൂൺ ആറിന് നറുക്കെടുക്കേണ്ട ഭാഗ്യമിത്ര (BM-7) റദ്ദ് ചെയ്തു. സംസാഥാന ലോട്ടറി വകുപ്പാണ് ഇക്കാര്യം അറിയിച്ചത്. 

മേയ് 8, 15 ശനിയാഴ്ചകളിൽ നറുക്കെടുപ്പ് നിശ്ചയിച്ചിരുന്ന കാരുണ്യ-498, 499 എന്നീ ഭാഗ്യക്കുറികളും റദ്ദ് ചെയ്തു. ഇതോടൊപ്പം മേയ് 4, 5, 6, 7 തീയതികളിൽ നറുക്കെടുപ്പ് നിശ്ചയിച്ചിരുന്ന സ്ത്രീശക്തി (SS-259), അക്ഷയ (AK-496), കാരുണ്യ പ്ലസ് (KN-367), നിർമ്മൽ ( NR-223) ഭാഗ്യക്കുറികളുടെ നറുക്കെടുപ്പും മാറ്റിവച്ചു. ഇവയുടെ പുതുക്കിയ നറുക്കെടുപ്പ് തീയതി പിന്നീട് അറിയിക്കും.

സംസ്ഥാന സര്‍ക്കാരിന്റെ പ്രധാന വരുമാന സ്രോതസുകളില്‍ ഒന്നാണ് ലോട്ടറി. ദിനംപ്രതി നറുക്കെടുന്ന ടിക്കറ്റുകള്‍ക്കു പുറമേ ബംബര്‍ ടിക്കറ്റുകളും സര്‍ക്കാര്‍ പുറത്തിറക്കാറുണ്ട്. 

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios