Asianet News MalayalamAsianet News Malayalam

ലോക്ക്ഡൗൺ; ലോട്ടറി നറുക്കെടുപ്പുകൾ മാറ്റിവച്ചു, ഏതാനും ടിക്കറ്റുകൾ റദ്ദാക്കി

ജൂൺ ആറിന് നറുക്കെടുക്കേണ്ട ഭാഗ്യമിത്ര (BM-7) ടിക്കറ്റ് നേരത്തെ റദ്ദ് ചെയ്തിരുന്നു. 

kerala lottery draw postponed
Author
Thiruvananthapuram, First Published May 7, 2021, 4:47 PM IST

തിരുവനന്തപുരം: കൊവിഡ് 19 നിയന്ത്രണങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് ലോക്ക്ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തില്‍ മെയ് 10,11, 12, 14 തീയതികളില്‍ നറുക്കെടുപ്പ് നിശ്ചയിച്ചിരുന്ന വിന്‍ വിന്‍, സ്ത്രീശക്തി, അക്ഷയ, ഭാഗ്യമിത്ര, എന്നീ ടിക്കറ്റുകളുടെ നറുക്കെടുപ്പ് മാറ്റിവച്ചു. പുതുക്കിയ നറുക്കെടുപ്പ് തീയതി പിന്നീട് അറയിക്കും. 

ഇതിനൊപ്പം മെയ് 13, 14, 17, 18, 19, 20,21,22,23,25,26, 27 തീയതികളില്‍ നിശ്ചയിച്ചിരുന്ന കാരുണ്യ പ്ലസ് കെഎന്‍368, നിര്‍മല്‍ എന്‍ആര്‍ 224, വിന്‍വിന്‍ 616, സ്ത്രീ ശക്തി എസ്എസ് 261, അക്ഷയ എകെ 498, കാരുണ്യ പ്ലസ് കെഎന്‍ 369, നിര്‍മല്‍ എന്‍ ആര്‍ 225, കാരുണ്യ കെആര്‍ 500, വിന്‍ വിന്‍ ഡബ്യൂ 617, സ്ത്രീശക്തി എസ്എസ് 262, അ​ക്ഷയ എകെ 499, കാരുണ്യ പ്ലസ് കെഎന്‍ 370,  എന്നീ ഭാ​ഗ്യക്കുറികൾ റദ്ദാക്കി. 

ജൂൺ ആറിന് നറുക്കെടുക്കേണ്ട ഭാഗ്യമിത്ര (BM-7) ടിക്കറ്റ് നേരത്തെ റദ്ദ് ചെയ്തിരുന്നു. മേയ് 8, 15 ശനിയാഴ്ചകളിൽ നറുക്കെടുപ്പ് നിശ്ചയിച്ചിരുന്ന കാരുണ്യ-498, 499 എന്നീ ഭാഗ്യക്കുറികളും റദ്ദ് ചെയ്തു. ഇതോടൊപ്പം മേയ് 4, 5, 6, 7 തീയതികളിൽ നറുക്കെടുപ്പ് നിശ്ചയിച്ചിരുന്ന സ്ത്രീശക്തി (SS-259), അക്ഷയ (AK-496), കാരുണ്യ പ്ലസ് (KN-367), നിർമ്മൽ ( NR-223) ഭാഗ്യക്കുറികളുടെ നറുക്കെടുപ്പും മാറ്റിവച്ചിരുന്നു.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios