Asianet News MalayalamAsianet News Malayalam

ലോക്ക്ഡൗൺ; സംസ്ഥാനത്ത് കൂടുതൽ ഭാഗ്യക്കുറികൾ റദ്ദാക്കി

സംസ്ഥാന സര്‍ക്കാരിന്റെ പ്രധാന വരുമാന സ്രോതസുകളില്‍ ഒന്നാണ് ലോട്ടറി. ദിനംപ്രതി നറുക്കെടുന്ന ടിക്കറ്റുകള്‍ക്ക് പുറമേ ബംബര്‍ ടിക്കറ്റുകളും സര്‍ക്കാര്‍ പുറത്തിറക്കാറുണ്ട്.

kerala lottery draw postponed
Author
Thiruvananthapuram, First Published May 29, 2021, 2:05 PM IST

തിരുവനന്തപുരം: സംസ്ഥാനത്തു കൊവിഡ് നിയന്ത്രണങ്ങൾ തുടരുന്ന സാഹചര്യത്തിൽ ഭാഗ്യക്കുറി വകുപ്പ് ജൂൺ ഒന്ന് മുതൽ അഞ്ചാം തീയതി വരെ നറുക്കെടുപ്പ് നിശ്ചയിച്ചിരുന്ന ടിക്കറ്റുകള്‍ റദ്ദാക്കി. സ്ത്രീശക്തി -263 , അക്ഷയ -500 , കാരുണ്യ പ്ലസ് -371, നിർമൽ -227 , കാരുണ്യ -502 എന്നീ ഭാഗ്യക്കുറികളാണ് റദ്ദാക്കിയത്.

ഈ മാസം 28,29 ,31 തീയതികളിൽ നറുക്കെടുപ്പ് നിശ്ചയിച്ചിരുന്ന നിർമൽ -226 ,കാരുണ്യ -501 ,വിൻ വിൻ -618 ഭാഗ്യക്കുറികൾ കൂടി റദ്ദാക്കിയിരുന്നു. ഭാഗ്യമിത്ര BM -06 , ലൈഫ് വിഷു ബമ്പർ BR -79 ഭാഗ്യക്കുറികളുടെയും 10 ,11 ,12 തീയതികളിൽ നറുക്കെടുക്കേണ്ടിയിരുന്ന പ്രതിവാര ഭാഗ്യക്കുറികളുടെയും നറുക്കെടുപ്പ് പിന്നീട് നടത്തുന്നതായിരിക്കും.

സംസ്ഥാന സര്‍ക്കാരിന്റെ പ്രധാന വരുമാന സ്രോതസുകളില്‍ ഒന്നാണ് ലോട്ടറി. ദിനംപ്രതി നറുക്കെടുന്ന ടിക്കറ്റുകള്‍ക്ക് പുറമേ ബംബര്‍ ടിക്കറ്റുകളും സര്‍ക്കാര്‍ പുറത്തിറക്കാറുണ്ട്.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios