Asianet News MalayalamAsianet News Malayalam

Kerala Lottery Result: Karunya Plus KN 405 : കാരുണ്യ പ്ലസ് KN- 405 ലോട്ടറി നറുക്കെടുപ്പ് ഇന്ന്

കഴിഞ്ഞ ദിവസം നറുക്കെടുക്കേണ്ടിയിരുന്ന അക്ഷയ ഭാ​ഗ്യക്കുറിയുടെ നറുക്കെടുപ്പ് റിപ്പബ്ലിക് ഡേയോട് അനുബന്ധിച്ച് മാറ്റിവച്ചിരുന്നു.

kerala-lottery-karunya-plus-kn-405-result-announce-today
Author
Thiruvananthapuram, First Published Jan 27, 2022, 8:53 AM IST

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി(Kerala Lottery Result) വകുപ്പിൻ്റെ എല്ലാ വ്യാഴാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ പ്ലസ് (Kerala Lottery Karunya Plus KN 405) ലോട്ടറിയുടെ(Lottery) നറുക്കെടുപ്പ് ഫലം ഇന്ന് പ്രസിദ്ധീകരിക്കും. മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടക്കുക (Kerala Lottery Result January). ഒന്നാം സമ്മാനമായി 80 ലക്ഷം രൂപയും രണ്ടാം സമ്മാനമായി 10 ലക്ഷം രൂപയും ലഭ്യമാകും.

ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ല്‍ ഫലം ലഭ്യമാകും. കാരുണ്യ പ്ലസ് ഭാഗ്യക്കുറിയുടെ വില 40രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും. 

അതേസമയം, കഴിഞ്ഞ ദിവസം നറുക്കെടുക്കേണ്ടിയിരുന്ന അക്ഷയ ഭാ​ഗ്യക്കുറിയുടെ നറുക്കെടുപ്പ് റിപ്പബ്ലിക് ഡേയോട് അനുബന്ധിച്ച് മാറ്റിവച്ചിരുന്നു. 70 ലക്ഷം രൂപയാണ് അക്ഷയ ലോട്ടറിയുടെ ഒന്നാം സമ്മാനം. രണ്ടാം സമ്മാനം അഞ്ച് ലക്ഷം രൂപയാണ്.

ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും ഐഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി(lottery) ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കണം. വിജയികള്‍ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കുകയും.

Follow Us:
Download App:
  • android
  • ios