കഴിഞ്ഞ വർഷം വരെ 10 കോടി രൂപയായിരുന്നു പൂജാ ബമ്പറിന്റെ ഒന്നാം സമ്മാനം.

തിരുവനന്തപുരം: അഞ്ചാം നാൾ കേരളക്കരയിലെ അടുത്ത ബമ്പർ ഭാ​ഗ്യശാലി ആരാണെന്ന് അറിയാം. പൂജാ ബമ്പറിന്റെ 12 കോടിയുടെ മഹാഭാ​ഗ്യത്തിന്റെ ഉടമയെ 22-ാം തീയതി ഉച്ചയ്ക്ക് രണ്ടു മണിക്ക് അറിയാം. ഒന്നാം സമ്മാനാർഹനൊപ്പം ഏജന്റിനെയും കോടിപതിയാക്കുന്ന ഈ വര്‍ഷത്തെ പൂജാ ബമ്പര്‍ നറുക്കെടുപ്പ് സൃഷ്ടിക്കുന്നത് രണ്ടാം സമ്മാനാര്‍ഹരാകുന്ന നാല് കോടിപതികളെ കൂടിയാണ്.

കഴിഞ്ഞ വർഷം വരെ 10 കോടി രൂപയായിരുന്നു പൂജാ ബമ്പറിന്റെ ഒന്നാം സമ്മാനം. ഇക്കുറി 12 കോടി ആക്കി ഉയര്‍ത്തിയാണ് സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് ജനങ്ങളിലേയ്ക്ക് ഇറങ്ങിയത്. 300 രൂപയാണ് ടിക്കറ്റ് വില. ഇന്ന് വൈകുന്നേരം നാലു മണി വരെയുള്ള കണക്ക് പ്രകാരം മുപ്പത്തിയൊന്ന് ലക്ഷത്തി മുപ്പതിനായിരം (31,30,000) ടിക്കറ്റുകളാണ് വിറ്റുപോയിരിക്കുന്നത്.

ജെ.എ, ജെ.ബി, ജെ.സി, ജെ.ഡി, ജെ.ഇ സീരീസുകളിലായാണ് ടിക്കറ്റുകൾ പുറത്തിറക്കിയിരിക്കുന്നത്. കേരള സംസ്ഥാന ഭാഗ്യക്കുറി വില്‍പ്പന ഏജന്റുമാരും ലോട്ടി കച്ചവടക്കാരും വഴി നേരിട്ടാണ്. ഓണ്‍ലൈന്‍, വ്യാജ ടിക്കറ്റുകളില്‍ വഞ്ചിതരാകരുതെന്ന് ലോട്ടറി വകുപ്പ് ഉറപ്പു നൽകിയിട്ടുണ്ട്.

10 ലക്ഷം വീതം സമ്മാനം നല്‍കി 10 പേരെ ലക്ഷാധിപതികളാക്കുന്ന (ഓരോ പരമ്പരയിലും രണ്ട് വീതം) മൂന്നാം സമ്മാനവും അഞ്ച് പരമ്പരകള്‍ക്ക് മൂന്നു ലക്ഷം വീതം നല്‍കുന്ന നാലാം സമ്മാനവും അഞ്ചാം സമ്മാനമായി അഞ്ച് പരമ്പരകള്‍ക്ക് രണ്ടു ലക്ഷം വീതവും നല്‍കുന്ന വിധത്തിലാണ് സമ്മാനഘടന. ആറ് മുതല്‍ ഒന്‍പതു വരെയുള്ള സമ്മാനങ്ങളായി യഥാക്രമം 5000, 1000, 500, 300 രൂപയും നല്‍കും.

Kerala Lottery: 80 ലക്ഷം നിങ്ങൾക്കാകുമോ ? കാരുണ്യ പ്ലസ് ലോട്ടറി ഫലം പ്രഖ്യാപിച്ചു

അതേസമയം, ഈ വര്‍ഷത്തെ തിരുവോണം ബമ്പര്‍ 25 കോടി ആയിരുന്നു. കഴിഞ്ഞ വര്‍ഷം മുതല്‍ ആയിരുന്നു ഓണം ബമ്പറിന്‍റെ ഒന്നാം സമ്മാനം റെക്കോര്‍ഡ് തുക ആക്കിയത്. തിരിപ്പൂര്‍ സ്വദേശികളായ നാല് പേര്‍ ആയിരുന്നു ഇത്തവണത്തെ 25കോടിയുടെ ഭാഗ്യശാലികള്‍. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വാർത്തകൾ കാണാം..