Asianet News MalayalamAsianet News Malayalam

25 കോടി ഓണം ബമ്പർ 4 പേര്‍ പങ്കിടും; ഭാഗ്യവാന്മാരെ കണ്ടെത്തി, എല്ലാവരും തമിഴ്നാട് സ്വദേശികള്‍

തമിഴ്നാട് സ്വദേശികളായ പാണ്ഡ്യരാജ്, നടരാജൻ, കുപ്പുസ്വാമി, രാമസ്വാമി എന്നിവർ ചേർന്നാണ് ടിക്കറ്റ് എടുത്തത് എന്നാണ് ലഭിക്കുന്ന സൂചന. നടരാജൻ എന്നയാളാണ് വാളയാറിൽ നിന്ന് ടിക്കറ്റ് വാങ്ങിയത്.

Kerala lottery result 25 crores onam bumper 2023 for natives of tamil nadu found winner nbu
Author
First Published Sep 21, 2023, 5:13 PM IST

തിരുവനന്തപുരം: 25 കോടിയുടെ രൂപയുടെ ഓണം ബംബർ അടിച്ചത് തമിഴ്നാട് സ്വദേശികള്‍ക്കെന്ന് വിവരം. നാല് പേര്‍ ചേര്‍ന്നാണ് ടിക്കറ്റെടുത്തതെന്നാണ് ലഭിക്കുന്ന വിവരം. തമിഴ്നാട് സ്വദേശികളായ പാണ്ഡ്യരാജ്, നടരാജൻ, കുപ്പുസ്വാമി, രാമസ്വാമി എന്നിവർ ചേർന്നാണ് ടിക്കറ്റ് എടുത്തത് എന്നാണ് ലഭിക്കുന്ന സൂചന. നടരാജൻ എന്നയാളാണ് വാളയാറിൽ നിന്ന് ടിക്കറ്റ് വാങ്ങിയത്. നാളെ സത്യമംഗലത്തിന് സമീപം പുളിയം പട്ടിയിലെ എസ്ബിഐ ബാങ്കിൽ ടിക്കറ്റ് കൈമാറുമെന്ന് നടരാജന്‍റെ സുഹൃത്ത് പാണ്ഡ്യരാജ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ടിക്കറ്റിപ്പോള്‍ കുപ്പുസ്വാമി എന്നയാളുടെ പക്കലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഈ മാസം 15നാണ് അന്നൂർ സ്വദേശി നടരാജൻ വാളയാറിലെ ബാവ ഏജൻസിയിൽ നിന്ന് 10 ഓണം ബംബർ ടിക്കറ്റുകൾ വാങ്ങിയത്. ഈ ടിക്കറ്റുകൾ നടരാജൻ മറിച്ചു വിറ്റോ? അതോ സ്വയം സൂക്ഷിച്ചോ? എന്നിങ്ങനെ പല പല ചോദ്യങ്ങള്‍ക്കാണ് ഇപ്പോള്‍ ഉത്തരമായിരിക്കുന്നത്. നടരാജൻ ഉടൻ എത്തുമെന്ന പ്രതീക്ഷയിലാണ് ബാവ ലോട്ടറി ഏജൻസിക്കാരും. 

ഭാ​ഗ്യവാന്  എത്ര കിട്ടും?

25 കോടിയുടെ 10% ഏജന്റ് കമ്മീഷൻ കഴിച്ചാൽ 22.5 കോടി. അതിന്റെ 30% TDS (6.75 കോടി) കുറച്ചാൽ 15.75 കോടി. ഇത്രയും തുക സമ്മാനം ലഭിച്ചയാളുടെ ബാങ്ക് അക്കൗണ്ടിൽ വരും എന്നത് വസ്തുതയാണ്. എന്നാൽ ടാക്‌സ് അവിടെ കഴിഞ്ഞിട്ടില്ല. അഞ്ച് കോടിക്ക് മുകളിൽ വരുമാനം ഉള്ളവർ ടാക്സിന്റെ 37% സർചാർജ് അടക്കണം. അതായത് 6.75 കോടിയുടെ 37%. 24975000 രൂപ. അവിടേയും തീർന്നില്ല. ടാക്‌സും സെസ് ചാർജും ചേർന്ന തുകയുടെ 4% ഹെൽത്ത് & എഡ്യൂക്കേഷൻ സെസ് അടക്കണം. അതായത് 67500000 + 24975000 = 92475000 രൂപയുടെ 4 ശതമാനം. അതായത് 3699000 രൂപ. 25 കോടി സമ്മാനം ലഭിച്ചയാൾക്ക് 10% ഏജന്റ് കമ്മീഷൻ കഴിഞ്ഞു കിട്ടുന്ന തുകയ്ക്ക് ആകെയുള്ള നികുതി ബാധ്യത ഒൻപത് കോടി അറുപത്തിയൊന്ന് ലക്ഷത്തി എഴുപതിനാലായിരം (96174000) രൂപയാണ്. അതിൽ ലോട്ടറി വകുപ്പ് മുൻകൂട്ടി കട്ട് ചെയ്യുന്നത് 6.75 കോടി രൂപ മാത്രമാണ്.

ബാക്കി തുക, അതായത് സർചാർജും സെസ്സും ചേർന്ന പണം ലഭിച്ചയാൾ അടക്കേണ്ടതാണ്. എപ്പോഴെങ്കിലും അടച്ചാൽ പോര. ഒക്ടോബറിൽ പണം അക്കൗണ്ടിൽ കിട്ടുകയാണെങ്കിൽ ഡിസംബറിന് മുൻപ് 28674000 രൂപ അടക്കേണ്ടതുണ്ട്. വൈകുന്ന ഓരോ മാസവും ആ തുകയുടെ 1% പെനാലിറ്റിയും വരും. ലോട്ടറി അടിച്ച പലരും ഇപ്പറഞ്ഞ തുക അടക്കാറില്ല. വർഷാവസാനം റിട്ടേൺ ഫയൽ ചെയ്യുന്ന നേരത്ത് ഈ തുകയും പെനാലിറ്റിയും ചേർത്ത് അടക്കേണ്ടി വരും. കുറ്റം പറഞ്ഞിട്ട് കാര്യമില്ല. അവരോട് ആരും പറഞ്ഞു കൊടുക്കുന്നില്ല എന്നതാണ് യാഥാർഥ്യം. ലോട്ടറി വകുപ്പിന് 30% TDS കട്ട് ചെയ്യാൻ മാത്രമേ അധികാരമുള്ളു. ബാക്കി തുക സമ്മാനം ലഭിച്ചയാൾ സ്വയം അടക്കേണ്ടതാണ്. 25 കോടി സമ്മാനം ലഭിച്ച വ്യക്തിക്ക് യഥാർത്ഥത്തിൽ ഉപയോഗിക്കാൻ സാധിക്കുക 12 കോടിയിലേറെ രൂപ മാത്രമാണ്. ഇക്കാര്യം കഴിഞ്ഞ വർഷത്തെ ബമ്പർ ജേതാവായ അനൂപ് വ്യക്തമാക്കിയതാണ്. 

Asianet News Live

Follow Us:
Download App:
  • android
  • ios