Asianet News MalayalamAsianet News Malayalam

Kerala lottery Result: ആരാകും ഭാഗ്യശാലി ? 75 ലക്ഷത്തിന്‍റെ സ്ത്രീ ശക്തി SS-357 ലോട്ടറി നറുക്കെടുപ്പ് ഇന്ന്

വിന്‍ വിന്‍ ഭാ​ഗ്യക്കുറിയുടെ ഒന്നാം സമ്മാനം മലപ്പുറത്ത് വിറ്റ ടിക്കറ്റിന്. 

kerala-lottery sthree-sakthi-ss-357-draw-today-21-3-2023-nrn
Author
First Published Mar 21, 2023, 7:58 AM IST

തിരുവനന്തപുരം: എല്ലാ ചൊവ്വാഴ്ചയും നറുക്കെടുക്കുന്ന സ്ത്രീ ശക്തി ലോട്ടറിയുടെ SS-357മത് നറുക്കെടുപ്പ് ഫലം ഇന്ന് പ്രസിദ്ധീകരിക്കും. ഉച്ചക്ക് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടക്കുക. തിരുവനന്തപുരം ഗോർഖി ഭവനിൽ വച്ചാകും നറുക്കെടുപ്പ് നടക്കുക. 

ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ൽ ഫലം ലഭ്യമാകും. ഒന്നാം സമ്മാനമായി 75 ലക്ഷം രൂപയും രണ്ടാം സമ്മാനമായി 10 ലക്ഷം രൂപയും ലഭ്യമാകും. സ്ത്രീശക്തി ഭാഗ്യക്കുറിയുടെ വില 40രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും.

അതേസമയം, തിങ്കളാഴ്ച നറുക്കെടുത്ത വിന്‍ വിന്‍ ഭാ​ഗ്യക്കുറിയുടെ ഒന്നാം സമ്മാനം WO 405795 എന്ന നമ്പറിനാണ് ലഭിച്ചത്. മലപ്പുറത്ത് വിറ്റ ടിക്കറ്റിനാണ് സമ്മാനം. പ്രദീപ് കുമാർ എന്ന ഏജന്റിൽ നിന്നുമാണ് ടിക്കറ്റ് വിറ്റ് പോയിരിക്കുന്നത്. 75 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനമായ അഞ്ച് ലക്ഷം WW 643465 എന്ന ടിക്കറ്റിനാണ് ലഭിച്ചത്.  ആറ്റിങ്ങലിൽ ആണ് ഈ ടിക്കറ്റ് വിറ്റത്. ​അഖിൽ എ എസ് എന്ന ഏജന്റ് ആണ് ടിക്കറ്റ് വിറ്റിരിക്കുന്നത്.

ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കുകയും വേണം.

10 കോടിയുടെ കേരള സമ്മർ ബമ്പർ ഭാഗ്യശാലി ആൽബർട്ട് ടിഗ; വിവരങ്ങൾ പുറത്ത്! സിനിമ സീരിയൽ താരം രജനി ചാണ്ടിയുടെ സഹായി

അതേസമയം, ഈ വർഷത്തെ സമ്മർ ബംപർ ഭാ​ഗ്യക്കുറിയുടെ ഒന്നാം സമ്മാനം ആസാം സ്വദേശിക്കാണ് ലഭിച്ചത്. 10 കോടിയാണ് ഒന്നാം സമ്മാനം. സിനിമ സീരിയൽ താരം രജനി ചാണ്ടിയുടെ സഹായി ആണ് ആൽബർട്ട് ടിഗ. ആലുവയിലെ ബാങ്കിൽ ടിക്കറ്റ് നൽകി നടപടികൾ പൂർത്തിയാക്കി. 

Follow Us:
Download App:
  • android
  • ios