തിങ്കളാഴ്ച നറുക്കെടുത്ത വിൻ വിൻ ഭാ​ഗ്യക്കുറിയുടെ ഒന്നാം സമ്മാനം WD 281483 എന്ന നമ്പറിനാണ് ലഭിച്ചത്. വൈക്കത്ത് വിറ്റ ടിക്കറ്റിനാണ് സമ്മാനം.

തിരുവനന്തപുരം : എല്ലാ ചൊവ്വാഴ്ചയും നറുക്കെടുക്കുന്ന സ്ത്രീ ശക്തി ലോട്ടറിയുടെ SS 369-മത് നറുക്കെടുപ്പ് ഫലം ഇന്ന് പ്രഖ്യാപിക്കും. ഉച്ചക്ക് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടക്കുക. തിരുവനന്തപുരം ഗോർഖി ഭവനിൽ വച്ചാണ് നറുക്കെടുപ്പ്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ൽ ഫലം ലഭ്യമാകും. ഒന്നാം സമ്മാനമായി 75 ലക്ഷം രൂപയും രണ്ടാം സമ്മാനമായി 10 ലക്ഷം രൂപയും ലഭ്യമാകും. സ്ത്രീശക്തി ഭാഗ്യക്കുറിയുടെ വില 40രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും.

അതേസമയം, തിങ്കളാഴ്ച നറുക്കെടുത്ത വിൻ വിൻ ഭാ​ഗ്യക്കുറിയുടെ ഒന്നാം സമ്മാനം WD 281483 എന്ന നമ്പറിനാണ് ലഭിച്ചത്. വൈക്കത്ത് വിറ്റ ടിക്കറ്റിനാണ് സമ്മാനം. ജിജി കെ സി എന്ന ഏജന്റിൽ നിന്നുമാണ് ടിക്കറ്റ് വിറ്റ് പോയിരിക്കുന്നത്. 75 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനമായ അഞ്ച് ലക്ഷം WG 862770 എന്ന ടിക്കറ്റിനാണ് ലഭിച്ചത്. വടകരയിൽ ആണ് ഈ ടിക്കറ്റ് വിറ്റത്. ​കെ വി രതീഷ് എന്ന ഏജന്റ് ആണ് ടിക്കറ്റ് വിറ്റിരിക്കുന്നത്.

ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറി ഷോപ്പിൽ നിന്നും ഭാ​ഗ്യശാലിക്ക് തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപ്പിക്കണം. വിജയികൾ ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ടിക്കറ്റ് അധികൃതർ മുമ്പാകെ സമർപ്പിക്കുകയും വേണം. 

Kerala Lottery Result : ഭാഗ്യശാലിക്ക് 75 ലക്ഷം; വിന്‍ വിന്‍ ലോട്ടറി ഫലം പ്രഖ്യാപിച്ചു

അതേസമയം, ഈ വര്‍ഷത്തെ മണ്‍സൂണ്‍ ബമ്പര്‍ ടിക്കറ്റ് വില്‍പ്പന പുരോഗമിക്കുക ആണ്. പത്ത് കോടിയാണ് ഒന്നാം സമ്മാനം. 250 രൂപയാണ് ടിക്കറ്റ് വില. 

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാര്‍ത്തകള്‍..

Asianet News Live |Malayalam Live News|ഏഷ്യാനെറ്റ് ന്യൂസ് ലൈവ്|Kerala Live TV News