ശനിയാഴ്ച നറുക്കെടുത്ത കാരുണ്യ ഭാ​ഗ്യക്കുറിയുടെ ഒന്നാം സമ്മാനം KR 552988 എന്ന നമ്പറിനാണ് ലഭിച്ചത്. നെയ്യാറ്റിൻകരയിൽ വിറ്റ ടിക്കറ്റിനാണ് സമ്മാനം.

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി(Kerala Lottery Result) വകുപ്പിൻ്റെ എല്ലാ തിങ്കളാഴ്ചയും നറുക്കെടുക്കുന്ന വിൻ വിൻ(Win Win W 668 Lottery Result) ലോട്ടറിയുടെ(Lottery) നറുക്കെടുപ്പ് ഫലം ഇന്ന് പ്രസിദ്ധീകരിക്കും(Kerala lottery Result 2022). മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടക്കുക.

ഒന്നാം സമ്മാനമായി 75 ലക്ഷം രൂപയും രണ്ടാം സമ്മാനമായി അഞ്ച് ലക്ഷം രൂപയും ലഭ്യമാകും. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ൽ ഫലം ലഭ്യമാകും. വിൻ വിൻ ഭാ​ഗ്യക്കുറിയുടെ വില 40രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും.‌ രണ്ടാം സമ്മാനം അഞ്ച് ലക്ഷം രൂപയാണ്. 

അതേസമയം, ശനിയാഴ്ച നറുക്കെടുത്ത കാരുണ്യ ഭാ​ഗ്യക്കുറിയുടെ ഒന്നാം സമ്മാനം KR 552988 എന്ന നമ്പറിനാണ് ലഭിച്ചത്. നെയ്യാറ്റിൻകരയിൽ വിറ്റ ടിക്കറ്റിനാണ് സമ്മാനം. KU 156494 എന്ന ടിക്കറ്റിനാണ് രണ്ടാം സമ്മാനം ലഭിച്ചത്. പാലക്കാടാണ് ഈ ടിക്കറ്റ് വിറ്റത്. 

Read Also: Lottery : ലോട്ടറികൾ 'മിന്നിത്തിളങ്ങും'; തട്ടിപ്പുവീരന്മാർ കുടുങ്ങുമോ ? തയ്യാറെടുപ്പുമായി ഭാ​ഗ്യക്കുറി വകുപ്പ്

ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി(lottery) ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കുകയും വേണം.

എല്ലാ ഞായറാഴ്ചയും കോടിപതികൾ, ടിക്കറ്റ് വില 50; 'ഫിഫ്റ്റി- ഫിഫ്റ്റി' വരുന്നു

തിരുവനന്തപുരം: എല്ലാ ഞായറാഴ്ചയും നറുക്കെടുക്കുന്ന ലോട്ടറിയുമായി കേരള ഭാ​ഗ്യക്കുറി(Kerala Lottery) വകുപ്പ്. ‘ഫിഫ്‌റ്റി–ഫിഫ്‌റ്റി’(Fifty Fifty Lottery) എന്നാണ് ടിക്കറ്റിന്റെ പേര്. ഒരു കോടിരൂപയാണ് ടിക്കറ്റിന്റെ ഒന്നാം സമ്മാനം. നാളെ ധനമന്ത്രി കെ എൻ ബാലഗോപാൽ പുതിയ ടിക്കറ്റ്‌ പുറത്തിറക്കും.

ഈ മാസം 29നാണ് ആദ്യ നറുക്കെടുപ്പ്‌ നടക്കുക. 50 രൂപയാണ് ടിക്കറ്റ് വില. 10 ലക്ഷം രൂപയാണ് ടിക്കറ്റിന്റെ ‌രണ്ടാം സമ്മാനം. 12 പരമ്പരയിലായി 1.08 കോടി ടിക്കറ്റ്‌ വിപണിയിലെത്തിക്കാനാണ് ലോട്ടറി വകുപ്പിന്റെ തീരുമാനം. ടിക്കറ്റുകൾ വിൽപന പുരോ​ഗതി അനുസരിച്ച് ഘട്ടംഘട്ടമായി കൂടുതൽ ടിക്കറ്റുകൾ അച്ചടിക്കുന്നതായിരിക്കും. നേരത്തെ എല്ലാ ഞായറാഴ്ചയും നറുക്കെടുത്തിരുന്ന പൗർണമിയുടെ പേര് മാറ്റിയാണ് ഇപ്പോൾ പുതിയ ടിക്കറ്റ് വരുന്നത്. 

അതേസമയം, കൊവിഡിന് മുമ്പ് ഉണ്ടായിരുന്ന പ്രതിമാസ ഭാ​ഗ്യക്കുറിയായ ഭാ​ഗ്യമിത്രയുടെ നറുക്കെടുപ്പ് ഇതുവരെയും പുനഃരാരംഭിച്ചിട്ടില്ല. അഞ്ചുപേർക്ക് ഒരു കോടി രൂപ വീതമായിരുന്നു ഈ ടിക്കറ്റിന്റെ സമ്മാനത്തുക. ഒന്നിലധികം പേർക്ക് ഒന്നാം സമ്മാനം നൽകുന്ന ഏക ലോട്ടറി കൂടിയാണ് ഭാഗ്യമിത്ര. 100 രൂപയാണ് ടിക്കറ്റ് വില. 78.13 രൂപയാണ് ടിക്കറ്റുവിലയെങ്കിലും 28 ശതമാനം ജി.എസ്.ടി. കൂടി ഉൾപ്പെടുത്തിയാണ് 100 രൂപ നിശ്ചയിച്ചത്. എല്ലാ മാസവും ആദ്യ ഞായറാഴ്ചയായിരുന്നു ഭാഗ്യമിത്ര നറുക്കെടുപ്പ്.