തിരുവനന്തപുരം: മൺസൂൺ ബമ്പർ ബിആർ 74 ഭാ​ഗ്യക്കുറിയുടെ നറുക്കെടുപ്പ് ഇന്ന് നടക്കും (ഓ​ഗസ്റ്റ് നാല്). കൊവിഡ് 19 വ്യപനത്തെ തുടർന്ന് നീണ്ടുപോയ ലോട്ടറിയുടെ നറുക്കെടുപ്പാണ് സംസ്ഥാന ലോട്ടറി വകുപ്പ് ഇന്ന് നടത്തുന്നത്. ജൂലൈ 30നാണ് ആദ്യം നറുക്കെടുപ്പ് നിശ്ചയിച്ചിരുന്നത്. 

തിരുവനന്തപുരം ഗോർക്കി ഭവനിൽവച്ച് 3 മണിക്കാണ് നറുക്കെടുപ്പ്. 12 ലക്ഷം ടിക്കറ്റുകളാണ് അച്ചടിച്ചതെന്നും അതിൽ 11 ലക്ഷം ടിക്കറ്റുകള്‍ വിറ്റുപോയെന്നും പബ്ലിസിറ്റി ഓഫീസര്‍ അറിയിച്ചു. ബമ്പര്‍ ലോട്ടറിയുടെ ഒന്നാം സമ്മാനം അഞ്ച് കോടിയാണ്. രണ്ടാം സമ്മാനം അഞ്ച് പേർക്ക് 10 ലക്ഷം രൂപ വീതമാണ്. മൂന്നാം സമ്മാനം അഞ്ച് ലക്ഷം വീതം 10 പേർക്കും ലഭിക്കും. നാലാം സമ്മാനമായ ഒരു ലക്ഷം അവസാന അഞ്ചക്കത്തിനാണ് കിട്ടുന്നത്. സമാശ്വാസ സമ്മാനം ഒരു ലക്ഷം രൂപയാണ്.

അതേസമയം, ഓണം ബമ്പർ ഭാ​ഗ്യക്കുറിയുടെ പ്രകാശനം ധനമന്ത്രി ഡോ. ടി എം തോമസ് ഐസക് ഇന്ന് നിർവ്വഹിക്കും. 12 കോടിയാണ് ഒന്നാം സമ്മാനം. 300 രൂപ ടിക്കറ്റ് വിലയുള്ള ഓണം ബമ്പറിന്റെ നറുക്കെടുപ്പ് സെപ്റ്റംബർ 20ന് നടക്കുമെന്നാണ് ലോട്ടറി വകുപ്പ് അറിയിച്ചിരിക്കുന്നത്.