കഴിഞ്ഞ വർഷം NA 399409 എന്ന നമ്പറിനായിരുന്നു ഒന്നാം സമ്മാനം ലഭിച്ചത്. തിരുവനന്തപുരത്ത് വിറ്റ ടിക്കറ്റിനായിരുന്നു സമ്മാനം.

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ(Kerala lottery result) അടുത്ത ബമ്പര്‍ ലോട്ടറിയാണ് പൂജാ ബമ്പര്‍ BR 82(Pooja Bumper BR 82). നവംബർ 21നാണ് ബമ്പര്‍ നറുക്കെടുപ്പ്. നിലവിൽ 37 ലക്ഷം ടിക്കറ്റുകളാണ് അച്ചടിച്ചിട്ടുളളത്. ഇതിൽ 35ലക്ഷത്തോളം(3569670) വിറ്റഴിഞ്ഞിട്ടുണ്ട്. പരമാവധി 45 ലക്ഷം ടിക്കറ്റാണ് ലോട്ടറി വകുപ്പിന് അച്ചടിക്കാന്‍ കഴിയുക.

സെപ്റ്റംബർ 20 മുതലായിരുന്നു പൂജ ബമ്പറിന്റെ വിൽപ്പന ആരംഭിച്ചത്. 200 രൂപയാണ് ടിക്കറ്റ് വില. അഞ്ച് കോടി രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 10 ലക്ഷം രൂപ വീതം 5 പേർക്ക്. മൂന്നാം സമ്മാനം 5 ലക്ഷം വീതം 10 പേർക്ക്. നാലാം സമ്മാനമായി 1 ലക്ഷം രൂപ (അവസാന അഞ്ചക്കത്തിന്). ഇതു കൂടാത 5000, 2000, 1000, 500 രൂപയുടെ നിരവധി സമ്മാനങ്ങളുമുണ്ട്. NA,VA, RA, TH, RI എന്നീ അഞ്ചു സീരീസുകളിലാണ് ടിക്കറ്റ് പുറത്തിറക്കിയിട്ടുള്ളത്. കേരളത്തിലെ എല്ലാ ലോട്ടറി കൗണ്ടറുകളിലും പൂജാ ബമ്പ‍ര്‍ ഭാഗ്യക്കുറി ലഭ്യമാണ്. 

പൂജാ ബമ്പർ സമ്മാന തുകകൾ

ഒന്നാം സമ്മാം: 5 കോടി (50000000/-)
രണ്ടാം സമ്മാനം: 10 ലക്ഷം (1000000/-)
മൂന്നാം സമ്മാനം: 5 ലക്ഷം (500000/-)
നാലാം സമ്മാനം: 1 ലക്ഷം(100000/-)
അഞ്ചാം സമ്മാനം: 5000/-
ആറാം സമ്മാനം: 2000/-
ഏഴാം സമ്മാനം: 1000/-
എട്ടാം സമ്മാനം: 500/-
സമാശ്വാസ സമ്മാനം: 1ലക്ഷം (100000/-)

കഴിഞ്ഞ വർഷം NA 399409 എന്ന നമ്പറിനായിരുന്നു പൂജാ ബമ്പറിന്‍റെ ഒന്നാം സമ്മാനം ലഭിച്ചത്. തിരുവനന്തപുരത്ത് വിറ്റ ടിക്കറ്റിനായിരുന്നു സമ്മാനം. കഴിഞ്ഞ തവണ ഭാഗ്യക്കുറിയുടെ 30 ലക്ഷം ടിക്കറ്റുകളാണ് അച്ചടിച്ച് വിൽപ്പന നടത്തിയത്. ഇതിൽനിന്നും ലാഭമായി 15.82 കോടി രൂപ ലഭിച്ചിരുന്നു.

Read More: Kerala Lottery| 65 ലക്ഷം നല്‍കണം അല്ലെങ്കില്‍.... ; തിരുവോണം ബമ്പറടിച്ച ജയപാലന് ഭീഷണിക്കത്ത്

കേരള സര്‍ക്കാരിന്റെ പ്രധാന വരുമാന സ്രോതസ്സുകളില്‍ ഒന്നാണ് ലോട്ടറി. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോടനുബന്ധിച്ചാണ് ബമ്പർ ടിക്കറ്റുകള്‍ പുറത്തിറക്കാറുളളത്. ഇതിനു പുറമേ മണ്‍സൂണ്‍, സമ്മര്‍ ബമ്പർ ടിക്കറ്റുകളും സംസ്ഥാന ലോട്ടറി വകുപ്പ് വർഷം തോറും പുറത്തിറക്കുന്നു.