Asianet News MalayalamAsianet News Malayalam

ലോട്ടറി വിൽപന വ്യാഴാഴ്ച പുനഃരാരംഭിക്കും, ആദ്യ നറുക്കെടുപ്പ് ജൂൺ ഒന്നിന്

ക്ഷേമനിധി അംഗങ്ങളായ ഭാഗ്യക്കുറി കച്ചവടക്കാർക്ക് 100 ടിക്കറ്റുകൾ വരെ കടമായി നൽകും. ഈ തുക ഗഡുക്കളായി തിരിച്ചടച്ചാൽ മതിയാകും.

Lottery Sale begins first draw in June
Author
Thiruvananthapuram, First Published May 19, 2020, 9:49 PM IST

തിരുവനന്തപുരം: ലോട്ടറി വിൽപന മറ്റന്നാൾ പുനഃരാരംഭിക്കും. ലോട്ടറി ഏജന്‍റുമാരുടെ സംഘടനാ പ്രതിനിധികളുമായി ധനമന്ത്രി തോമസ് ഐസക്ക് നടത്തിയ ച‍ർച്ചയ്ക്ക് പിന്നാലെയാണ് തീരുമാനം. കഴിഞ്ഞ മാർച്ച് 25 - ന് നറുക്കെടുപ്പ് നടക്കേണ്ട ടിക്കറ്റുകളാണ് ആദ്യ ഘട്ടത്തിൽ വിൽപന നടത്തുക. 

67ലക്ഷം ടിക്കറ്റുകളാണ് വിൽക്കാതെ ബാക്കിയുള്ളത്. ആദ്യ നറുക്കെടുപ്പ് ജൂണ്‍ ഒന്നിന് നടത്താനാണ് സാധ്യത. മെയ് 18മുതൽ ലോട്ടറി വിൽപന തുടങ്ങുമെന്ന് ആദ്യം പ്രഖ്യാപിച്ചെങ്കിലും മുടങ്ങിയ ലോട്ടറികൾ വിൽക്കുന്നതിലെ ആശയക്കുഴപ്പം കാരണം തീരുമാനം മാറ്റിയിരുന്നു

ക്ഷേമനിധി അംഗങ്ങളായ ഭാഗ്യക്കുറി കച്ചവടക്കാർക്ക് 100 ടിക്കറ്റുകൾ വരെ കടമായി നൽകും. ഈ തുക ഗഡുക്കളായി തിരിച്ചടച്ചാൽ മതിയാകും. മാറ്റിവച്ച നറുക്കെടുപ്പുകൾ ആഴ്ചയിൽ 2 എന്ന രീതിയിൽ നടത്തും. തിങ്കൾ , വ്യാഴം ദിവസങ്ങളിലായിരിക്കും നറുക്കെടുപ്പ്.

Follow Us:
Download App:
  • android
  • ios