തിരുവനന്തപുരത്താണ് തനിക്ക് ലൈസൻസ് ഉള്ളതെന്നും ഇവിടെ നിന്നും ടിക്കറ്റെടുത്ത് കൂത്താട്ടുകുളത്ത് വിൽക്കുകയാണ് ചെയ്യുന്നതെന്നും മെർളിൻ വ്യക്തമാക്കി. 

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ പൂജാ ബമ്പര്‍(Pooja Bumper BR 82) ഒന്നാം സമ്മാനം കൂത്താട്ടുകുളത്ത് വിറ്റ ടിക്കറ്റിന്. സിയാന്റെസ് ലക്കി സെന്റർ(CeeyanteS Lucky Centre) ഉടമ മെർളിൻ ഫ്രാൻസിസിൽ നിന്നും യാക്കോബ് എന്ന കച്ചവടക്കാരൻ വിറ്റ ടിക്കറ്റിനാണ് സമ്മാനം. RA 591801 എന്ന നമ്പർ ടിക്കറ്റിനാണ് സമ്മാനം ലഭിച്ചിരിക്കുന്നത്. അഞ്ച് കോടി രൂപയാണ് ഒന്നാം സമ്മാനം. 

ആർക്കാണ് സമ്മാനം ലഭിച്ചതെന്ന് അറിയില്ലെന്നും ഭാ​ഗ്യവാൻ ഉടനെ എത്തുമെന്ന പ്രതീക്ഷയിലാണ് തങ്ങളെന്നും മെർളിൻ ഫ്രാൻസിസിന്റെ ഭർത്താവ് ജിയോ പി കുര്യൻ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് പറഞ്ഞു. തിരുവനന്തപുരത്താണ് തനിക്ക് ലൈസൻസ് ഉള്ളതെന്നും ഇവിടെ നിന്നും ടിക്കറ്റെടുത്ത് കൂത്താട്ടുകുളത്ത് വിൽക്കുകയാണ് ചെയ്യുന്നതെന്നും മെർളിൻ വ്യക്തമാക്കി. 

ഫലം അറിയാം: Kerala lottery Result: Pooja Bumper BR- 82|പൂജാ ബമ്പർ BR 82 നറുക്കെടുപ്പ്; 5 കോടി നേടിയ ആ ഭാ​ഗ്യനമ്പര്‍ ഇതാണ്

ഇത്തവണ 37ലക്ഷം ടിക്കറ്റുകളാണ് അച്ചടിച്ചത്. ഇത് മുഴുവനും വിറ്റുപോയതായി ലോട്ടറി വകുപ്പ് അറിയിച്ചു. 
രണ്ടാം സമ്മാനം 10 ലക്ഷം രൂപ വീതം 5 പേർക്ക്. മൂന്നാം സമ്മാനം 5 ലക്ഷം വീതം 10 പേർക്ക്. നാലാം സമ്മാനമായി 1 ലക്ഷം രൂപ (അവസാന അഞ്ചക്കത്തിന്). ഇതു കൂടാത 5000, 2000, 1000, 500 രൂപയുടെ നിരവധി സമ്മാനങ്ങളുമുണ്ട്. NA,VA, RA, TH, RI എന്നീ അഞ്ചു സീരീസുകളിലാണ് ടിക്കറ്റ് പുറത്തിറക്കിയത്.