Asianet News MalayalamAsianet News Malayalam

അനൂപിന് ശേഷം 'ഭ​ഗവതി'യിൽ വീണ്ടും ഭാ​ഗ്യം! ഓണം ബമ്പർ സമ്മാനങ്ങളിലൊന്ന് ഇവിടെ

ഒരു കോടി വീതം 20 പേർക്കാണ് രണ്ടാം സമ്മാനം. അതിലൊരെണ്ണമാണ് ഭ​ഗവതി ഏജൻസിയിൽ നിന്നും വിറ്റ ടിക്കറ്റിന് ലഭിച്ചിരിക്കുന്നത്.

thiruonam bumper 2023 second prize one crore bhagavathi agency sts
Author
First Published Sep 20, 2023, 3:08 PM IST

തിരുവനന്തപുരം: കഴിഞ്ഞ തവണത്ത ഓണം ബമ്പർ ഭാ​ഗ്യശാലി തിരുവനന്തപുരം സ്വദേശി അനൂപ് ആയിരുന്നു. തിരുവനന്തപുരം പഴവങ്ങാടി ഭഗവതി ലോട്ടറി ഏജൻസിയിൽ നിന്നും അനൂപ് എടുത്ത ടിക്കറ്റിനായിരുന്നു ഒന്നാം സമ്മാനം. ഇത്തവണത്തെ ഓണം ബമ്പർ നറുക്കെടുപ്പിലെ രണ്ടാം സമ്മാനങ്ങളിൽ ഒരെണ്ണം നേടിയിരിക്കുന്നതും ഭ​ഗവതി ഏജൻസി വിറ്റ ടിക്കറ്റിനാണ്. ടിക്കറ്റ് നമ്പർ: TH 305041 ഒരു കോടി വീതം 20 പേർക്കാണ് രണ്ടാം സമ്മാനം. അതിലൊരെണ്ണമാണ് ഭ​ഗവതി ഏജൻസിയിൽ നിന്നും വിറ്റ ടിക്കറ്റിന് ലഭിച്ചിരിക്കുന്നത്. കഴിഞ്ഞ തവണ അനൂപിനെ ഭാ​ഗ്യദേവത കടാക്ഷിച്ചതും ഇതേ ഏജൻസിയിൽ നിന്നെടുത്ത ടിക്കറ്റിലൂടെ ആയിരുന്നു. 

അതുകൊണ്ട് തന്നെ ഇത്തവണ ഭാ​ഗ്യാന്വേഷികൾ ഏറ്റവും കൂടുതൽ എത്തിയതും ഭ​ഗവതിയിലേക്ക് ആണ്. വൻ തിരക്കായിരുന്നു ഇവിടെ രാത്രി വൈകിയും അനുഭവപ്പെട്ട് കൊണ്ടിരുന്നത്. ഓണം ബമ്പറിന് മികച്ച സെയിലായിരുന്നു എന്ന് ഭ​ഗവതി ഏജൻസി സെയിൽമാൻ വ്യക്തമാക്കിയിരുന്നു. -ഡെയിലി ടിക്കറ്റുകൾക്കും തിരക്കാണെങ്കിലും അതിനെക്കാൾ കൂടുതൽ ആയിരിക്കും ക്രിസ്മസ് ബമ്പറിനും ഓണം ബമ്പറിനും. കഴിഞ്ഞ തവണ ഫസ്റ്റ് പ്രൈസ് കൂടി അടിച്ചത് കൊണ്ട് വേറെ ഒരിടത്തും ആളുകൾ പോകില്ല. ഷെയർ ഇട്ട് ടിക്കറ്റ് എടുക്കുന്നത് ഇപ്പോൾ ട്രെന്റ് ആണ്. ഫോർമാലിറ്റീസ് കൂടുതൽ ആണെങ്കിലും ഒന്നിൽ കൂടുതൽ പേർക്ക് ഷെയറിലൂടെ ഭാ​ഗ്യം കൈവരും. അത് നല്ല കാര്യമാണ്എന്നാണ് ഭ​ഗവതിയിലെ സെയിൽസ് മാൻ പറയുന്നത്. കഴിഞ്ഞ വർഷം അനൂപിന് അടിച്ച ടിക്കറ്റ് വിറ്റത് ഇദ്ദേഹമായിരുന്നു.

TE 230662 എന്ന നമ്പറിനാണ് ഈ വർഷത്തെ തിരുവോണം ബമ്പർ ഒന്നാം സമ്മാനം. 25 കോടിയാണ് ഒന്നാം സമ്മാനം. 20 കോടിയാണ് രണ്ടാം സമ്മാനം. ഓരോ കോടിവച്ച് 20 പേർക്ക് ലഭിക്കും. 50 ലക്ഷമാണ് മൂന്നാം സമ്മാനം. കോഴിക്കോട് വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത്. 

സമ്മാനാര്‍ഹമായ ടിക്കറ്റ് വിവരങ്ങള്‍ ചുവടെ

ഒന്നാം സമ്മാനം (25 Crores)

TE 230662

സമാശ്വാസ സമ്മാനം (5,00,000/-)

TA 230662 TB 230662 TC 230662 TD 230662 TG 230662 TH 230662 TJ 230662 TK 230662 TL 230662

രണ്ടാം സമ്മാനം (1 Crore)

TH 305041 TL 894358 TC 708749 TA 781521 TD 166207  TB 398415 TB 127095 TC 320948 TB 515087 TJ 410906 TC 946082 TE 421674  

TC 287627 TE 220042  TC 151097 TG 381795 TH 314711 TG 496751 TB 617215 TJ 223848

മൂന്നാം സമ്മാനം [50 Lakh]

TA 323519 TB 819441 TC 658646 TD 774483 TE 249362 TG 212431 TH 725449 TJ 163833 TK 581122 TL 449456 TA 444260 TB 616942
TC 331259 TD 704831 TE 499788 TG 837233 TH 176786 TJ 355104 TK 233939 TL 246507

നാലാം സമ്മാനം [5 Lakh]

TA 372863 TB 748754 TC 589273 TD 672999 TE 709155 TH 612866 TJ 405280 TK 138921 TL 392752

അഞ്ചാം സമ്മാനം [2 Lakh]

TA 661830 TB 260345 TC 929957 TD 479221 TE 799045 TG 661206 TH 190282  TJ 803464 TK 211926 TL 492466

ആറാം സമ്മാനം (5,000/-)

Onam Bumper: ഇതാ 25 കോടിയുടെ ഭാ​ഗ്യ നമ്പർ..; ഓണം ബമ്പർ നറുക്കെടുത്തു

Onam Bumper : വിശ്വാസം അതല്ലേ എല്ലാം..; 'ഭ​ഗവതി'യിൽ തിരക്കോട് തിരക്ക്, പ്രതീക്ഷ പങ്കുവച്ച് ഭാഗ്യാന്വേഷികള്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

Follow Us:
Download App:
  • android
  • ios