തിരുവോണം ബമ്പര്‍ BR 105 നറുക്കെടുപ്പ് ഒരു മണി മുതല്‍ ആരംഭിക്കും. 500 രൂപയാണ് ഒരു ടിക്കറ്റിന്‍റെ വില. 25 കോടി രൂപ ഒന്നാം സമ്മാനാര്‍ഹന് ലഭിക്കും. ഇത്തവണയും ഷെയറിട്ട് ടിക്കറ്റ് എടുക്കുന്നവരുടെ എണ്ണത്തിൽ വർ​ദ്ധനവുണ്ടായിട്ടുണ്ട്.

ഴിഞ്ഞ രണ്ടുമാസം നീണ്ടുന്ന കാത്തിരിപ്പായിരുന്നു കേരളത്തിലെ ഭാ​ഗ്യാന്വേഷികൾക്ക്. ഒടുവിൽ ആ കാത്തിരിപ്പ് ഇന്ന് അവസാനിക്കാൻ പോകുകയാണ്. കേരള ലോട്ടറി വകുപ്പിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയായ 25 കോടി രൂപയുടെ തിരുവോണം ബമ്പർ നറുക്കെടുപ്പ് ഒരു മണിയോടെ ആരംഭിക്കും. തങ്ങളുടെ പോക്കറ്റിലുള്ള ടിക്കറ്റിനാണോ ആ ഭാ​ഗ്യം എന്നറിയാനുള്ള കാത്തിരിപ്പിലാണ് ഏവരും. 

500 രൂപയാണ് ഓണം ബമ്പറിന്റെ ഒരു ടിക്കറ്റിന്റെ വില. അതുകൊണ്ടുതന്നെ ഷെയറിട്ട് ടിക്കറ്റ് എടുക്കുന്നവരുടെ എണ്ണത്തിൽ വർ​ദ്ധനവുണ്ടായിട്ടുണ്ട്. ഇത്തരത്തിൽ ഷെയറിട്ട് ലോട്ടറി എടുക്കുന്നവർക്ക് സമ്മാനം അടിച്ചാൽ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ ഉണ്ട്. ഇവ ശ്രദ്ധിച്ചില്ലേൽ ചിലപ്പോൾ തുക കയ്യിൽ കിട്ടാൻ വൈകുകയോ കിട്ടാതിരിക്കാനോ സാധ്യതയേറെ ആണ്.

ഷെയറിട്ട് ഓണം ബമ്പറെടുത്തവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ചുവടെ

  • ഒന്നിൽ കൂടുതൽ പേർ പിരിവിട്ട് ടിക്കറ്റ് എടുക്കുകയാണെങ്കിൽ, ഇവരിൽ ആരെയെങ്കിലും ഒരാളെ സമ്മാനം വാങ്ങിക്കാനായി ഏർപ്പെടുത്തേണ്ടതുണ്ട്.
  • 50 രൂപയുടെ മുദ്ര പത്രത്തിൽ ഇയാൾ സാക്ഷ്യപ്പെടുത്തുന്ന പത്രം ഹാജരാക്കണം.
  • ഈ വ്യക്തിയുടെ ബാങ്ക് അക്കൗണ്ടിലേക്കാണ് പണം കൈമാറുക. ഈ വ്യക്തിയുടെ വിശദാംശം മാത്രമായിരിക്കും ലോട്ടറി വകുപ്പിന് സമർപ്പിക്കേണ്ടത്.
  • ജോയിന്റ് അക്കൗണ്ട് തുടങ്ങിയ ശേഷം തുക കൈപ്പറ്റാൻ ഒരാളെ ഏർപ്പാട് ചെയ്യുകയും ആകാം. അങ്ങനെയെങ്കിൽ ബാങ്ക് അക്കൗണ്ടിൽ പേരുള്ള എല്ലാവരുടേയും വിശദാംശങ്ങൾ ലോട്ടറി വകുപ്പിനെ അറിയിക്കേണ്ടതുണ്ട്.

ലോട്ടറി അടിച്ചാൽ നിർബന്ധമായും ചെയ്യേണ്ട കാര്യങ്ങൾ

  • ലോട്ടറി വാങ്ങിയാലുടന്‍ ടിക്കറ്റിന്‍റെ പുറകില്‍ പേരും മേല്‍വിലാസവും രേഖപ്പെടുത്താന്‍ മറക്കരുത്. ഒരുപക്ഷേ ടിക്കറ്റ് നഷ്ടപ്പെട്ടാൽ നിങ്ങൾക്കത് തിരിച്ച് കിട്ടാനും. ഉടമസ്ഥാവകാശം ഉറപ്പിക്കാനും ഇത് ഉതകും.
  • സമ്മാന അവകാശത്തിനുള്ള ഒരു അപേക്ഷയാണ് ആദ്യം വേണ്ടത്. ഈ അപേക്ഷയിൽ പേരും വിലാസവും കൃത്യമായി രേഖപ്പെടുത്തിയിരിക്കണം. ഒന്നാം സമ്മാനത്തിന് അർഹമായ ടിക്കറ്റിന്‍റെ രണ്ട് ഭാഗത്തിന്റെയും ഫോട്ടോ കോപ്പി എടുക്കണം. ശേഷം ഒരു ഗസറ്റഡ് ഓഫീസറെ കൊണ്ട് സാക്ഷ്യപ്പെടുത്തണം.
  • ഈ അപേക്ഷയ്ക്ക് ഒപ്പം രണ്ട് പാസ്പോർട്ട് സൈസ് ഫോട്ടോയും (ഇതും ഗസറ്റഡ് ഓഫീസർ അറ്റസ്റ്റ് ചെയ്യണം, അല്ലെങ്കിൽ നോട്ടറിയെ കൊണ്ട് അറ്റസ്റ്റ് ചെയ്യിക്കണം) ആവശ്യമാണ്.
  • സ്റ്റാമ്പ് രസീത് ഫോറം- ഇത് ലോട്ടറി വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്തെടുക്കാൻ സാധിക്കും. ഈ ഫോമിൽ ഒരു രൂപയുടെ റവന്യൂ സ്റ്റാമ്പ് ഒട്ടിക്കണം. ശേഷം ഓരോ കോളവും പൂരിപ്പിക്കണം. മുഴുവൻ പേരും രസീതും അടക്കമുള്ള നമ്മുടെ എല്ലാ കാര്യങ്ങളും വളരെ കൃത്യമായി തന്നെ, അക്ഷരത്തെറ്റില്ലാതെ ഈ രസീതിൽ രേഖപ്പെടുത്തിയിരിക്കണം.
  • പ്രായപൂർത്തി ആകാത്ത ഒരാൾക്കാണ് സമ്മാനം ലഭിച്ചതെങ്കിൽ, ഒരു ഗാർഡിയൻ സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതുണ്ട്. ഈ കുട്ടിയുടെ രക്ഷിതാക്കൾ ഞങ്ങളാണ് എന്ന് സാക്ഷ്യപ്പെടുത്തുന്ന സർട്ടിഫിക്കറ്റ് ആണിത്.
  • ഭാഗ്യക്കുറി സമ്മാനത്തിന് നൽകുന്ന അപേക്ഷയിൽ നമ്മുടെ തിരിച്ചറിയൽ കാർഡ് കൊടുക്കേണ്ടതുണ്ട്. പാൻ, ആധാർ, ഡ്രൈവിംഗ് ലൈസൻസ്, വോട്ടർ ഐഡി, പാസ്പോർട്ട് അങ്ങനെ എന്തും തിരിച്ചറിയൽ രേഖയായി നൽകാവുന്നതാണ്.
  • സമ്മാനമടിച്ച ടിക്കറ്റ് ദേശസാത്കൃത, ഷെഡ്യൂൾ ബാങ്ക്, സഹകരണ ബാങ്ക്, എന്നിവിടങ്ങളിലും ഏൽപ്പിക്കാം. ഇങ്ങനെ കൊടുക്കുമ്പോൾ ബാങ്കുകാർ മൂന്ന് രേഖകൾ സംസ്ഥാന ലോട്ടറി ഡയറക്ടറേറ്റിലേക്ക് അയക്കേണ്ടതുണ്ട്. 1. സമ്മാനാർഹനിൽ നിന്നും അധികാര സാക്ഷ്യ പത്രം വാങ്ങണം. ഇത് കേരള ലോട്ടറി വകുപ്പിന്റെ വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്ത് എടുക്കാം. 2. സമ്മാനത്തുക കൈപ്പറ്റുന്ന ബാങ്കിന്റെ സാക്ഷ്യപത്രം. 3. സമ്മാനത്തുക കൈപ്പറ്റുന്നതിന് അധികാരപ്പെടുത്തിയ സാക്ഷ്യപത്രം. ഇത്രയും സാക്ഷ്യപത്രങ്ങളാണ് ലോട്ടറി ഡയറക്ടർക്ക് ബാങ്ക് അധികൃതർ നൽകേണ്ടത്.

Asianet News Live | Ahmedabad Plane Crash | Malayalam News Live | ഏഷ്യാനെറ്റ് ന്യൂസ്