ഒന്നാം സമ്മാനത്തിന് അര്‍ഹമായ ബംപർ ടിക്കറ്റ് ബാങ്കിൽ ഏല്പിച്ചു. ലോട്ടറി വകുപ്പാണ് വിവരം സ്ഥിരീകരിച്ചത്. ഭാഗ്യശാലി അജ്ഞാതനായി തുടരും.

തിരുവനന്തപുരം: 30 കോടി രൂപയുടെ തിരുവോണം ബംപർ ഭാഗ്യശാലിയെ കണ്ടെത്തി. ഒന്നാം സമ്മാനത്തിന് അര്‍ഹമായ ബംപർ ടിക്കറ്റ് ബാങ്കിൽ ഏല്പിച്ചു. ലോട്ടറി വകുപ്പാണ് വിവരം സ്ഥിരീകരിച്ചത്. ഭാഗ്യശാലി അജ്ഞാതനായി തുടരും. അതേസമയം, ടിക്കറ്റുകൾക്ക് സമ്മാനത്തുക ലഭ്യമാക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചതായി സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് ഡയറക്ടർ കെ ഇമ്പശേഖർ അറിയിച്ചു. ആവശ്യമായ രേഖകൾ സഹിതം നേരിട്ടോ ബാങ്ക് മുഖേനയോ വകുപ്പിൽ സമർപ്പിച്ചിട്ടുള്ള സമ്മാനാർഹമായ ടിക്കറ്റുകൾക്കാണ് സമ്മാനത്തുക ലഭ്യമാക്കുക.

ബമ്പർ ഭാഗ്യവാനെ കണ്ടെത്തി

തിരുവോണം ബംബർ ഒന്നാം സമ്മാനമായ 30 കോടി നേടിയ TL 360615 എന്ന ടിക്കറ്റ് സമ്മാനത്തുക ലഭിക്കുന്നതിനായി ആവശ്യമായ രേഖകൾ സഹിതം വകുപ്പിൽ സമർപ്പിച്ചിട്ടുണ്ട്. കണ്ണൂരിലെ ബാങ്ക് മുഖേനയാണ് ടിക്കറ്റ് വകുപ്പ് ഡയറക്ടറേറ്റിൽ ലഭിച്ചത്. സമർപ്പിച്ചിട്ടുള്ള ടിക്കറ്റും അനുബന്ധ രേഖകളും വിശദമായി പരിശോധിച്ചുവരികയാണ്. പരിശോധന പൂർത്തിയാക്കിയ ശേഷം സമ്മാനത്തുക ലഭ്യമാക്കുന്നതിനുള്ള തുടർനടപടികൾ സ്വീകരിക്കുമെന്നും ഡയറക്ടർ അറിയിച്ചു.