Asianet News MalayalamAsianet News Malayalam

Kerala lottery Result: Win Win W 651 : ഭാ​ഗ്യശാലിക്ക് 75ലക്ഷം; വിൻ വിൻ W 651 ലോട്ടറി നറുക്കെടുപ്പ് ഇന്ന്

ഞായറാഴ്ച നറുക്കെടുത്ത ക്രിസ്തുമസ് പുതുവത്സര ബമ്പർ ഭാ​ഗ്യക്കുറിയുടെ ഒന്നാം സമ്മാനം XG 218582 എന്ന നമ്പറിനാണ് ലഭിച്ചത്.

win-win-w-651-lottery-result-announce-today
Author
Thiruvananthapuram, First Published Jan 17, 2022, 9:20 AM IST

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി(Kerala lottery result) വകുപ്പിൻ്റെ എല്ലാ തിങ്കളാഴ്ചയും നറുക്കെടുക്കുന്ന വിൻ വിൻ(Win Win W 651 Lottery Result) ലോട്ടറിയുടെ(lottery) നറുക്കെടുപ്പ് ഫലം ഇന്ന് പ്രസിദ്ധീകരിക്കും(Kerala lottery result 2022). മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടക്കുക. ഒന്നാം സമ്മാനമായി 75 ലക്ഷം രൂപയും രണ്ടാം സമ്മാനമായി അഞ്ച് ലക്ഷം രൂപയും ലഭ്യമാകും.

ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ല്‍ ഫലം ലഭ്യമാകും. വിൻ വിൻ ഭാ​ഗ്യക്കുറിയുടെ വില 40രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും.‌ രണ്ടാം സമ്മാനം അഞ്ച് ലക്ഷം രൂപയാണ്. 

അതേസമയം, ഞായറാഴ്ച നറുക്കെടുത്ത ക്രിസ്തുമസ് പുതുവത്സര ബമ്പർ ഭാ​ഗ്യക്കുറിയുടെ ഒന്നാം സമ്മാനം XG 218582 എന്ന നമ്പറിനാണ് ലഭിച്ചത്. കോട്ടയം സ്വദേശിയായ സദാനന്ദനെ തേടിയാണ് 12 കോടിയുടെ ഭാ​ഗ്യമെത്തിയത്. കഴിഞ്ഞ അമ്പത് വർഷമായി പെയിന്റിം​ഗ് തൊഴിലാളിയാണ് ഇദ്ദേഹം. 

Reda Also: Christmas New Year Bumper BR 83: ക്രിസ്തുമസ്- പുതുവത്സര ബമ്പർ നറുക്കെടുപ്പ്; 12 കോടി നേടിയ ആ ഭാ​ഗ്യനമ്പർ ഇതാണ്

ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും ഐഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി(lottery) ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കണം. വിജയികള്‍ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കുകയും വേണം.

Follow Us:
Download App:
  • android
  • ios