സമസ്തയെ ശക്തിപ്പെടുത്താനാണ് ഖാസി ഫൗണ്ടേഷനെന്നും സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു.

കോഴിക്കോട്: സമസ്തയുമായി ഒരിക്കലും ഉപേക്ഷിക്കാനാകാത്ത രക്തബന്ധമാണുള്ളതെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. പാണക്കാട് കുടുംബാംഗങ്ങൾ ഖാസിമാരായ മഹല്ലുകളുടെ ഏകോപനത്തിനായുള്ള പാണക്കാട് ഖാസി ഫൗണ്ടേഷൻ നേതൃസംഗമത്തില്‍ സംസാരിക്കുകയായിരുന്നു സാദിഖലി ശിഹാബ് തങ്ങള്‍. മഹല്ലുകളുടെ ഏകോപനത്തിന് വിപുലമായ ഒരു സംവിധാനം വേണമെന്ന് രണ്ട് വർഷത്തോളമായിചിന്തിച്ചിരുന്നുവെന്ന് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. സമസ്തയുടെ പണ്ഡിതൻമാരുമായും ആലോചന നടത്തിയിരുന്നു. സമസ്തയുമായി എന്‍റെ പിതാമാഹൻമാർക്ക് അഭേദ്യമായ ബന്ധമാണുള്ളത്.

പിതാമഹാൻമാരുടെ പിന്തുണ സമസ്തക്ക് എക്കാലത്തും ശക്തിപകർന്നു. ആ ബന്ധം ഉപേക്ഷിക്കാൻ ഞങ്ങളുടെ രക്തബന്ധം അനുവദിക്കില്ല. സമസ്തയെ ശക്തിപ്പെടുത്താനാണ് ഖാസി ഫൗണ്ടേഷൻ. ചിലർ അതിൽ സംശയം പ്രകടിപ്പിച്ചിരുന്നു. വ്യവസ്ഥാപിതമായ ഒരു ചട്ടം വേണം എന്നായിരുന്നു ആലോചന. മഹല്ലുകളായ വിവിധ പ്രശ്നങ്ങൾഏകോപിപ്പിക്കുക എന്നതാണ് ഖാസി ഫൗണ്ടേഷന്‍റെ ഉദ്ദേശം. സമസ്തയും പാണക്കാട് കുടുംബവുമായുള്ള ബന്ധം എല്ലാ കാലത്തും തുടരണമെന്നും പല കാര്യങ്ങളും കൂട്ടായി ചെയ്യേണ്ടതുണ്ടെന്നും സമസ്ത മുഷാവറ അംഗം എം ടി അബ്ദുള്ള മുസലിയാർ പറഞ്ഞു.

'പ്രതിഷേധത്തിന് എസ്എഫ്ഐ-പിഎഫ്ഐ കൂട്ടുകെട്ട്'; സര്‍ക്കാരിനെതിരെ ഗുരുതര ആരോപണവുമായി ഗവര്‍ണര്‍

Asianet News Live | ഏഷ്യാനെറ്റ് ന്യൂസ് ലൈവ് | Malayalam News Live | Election 2024 #Asianetnews