Asianet News MalayalamAsianet News Malayalam

'നിയമപ്രകാരം ചില അവകാശങ്ങളുണ്ട്'; ഗവര്‍ണറെ ന്യായീകരിച്ച് ശശി തരൂര്‍ എംപി

വിദ്യാർത്ഥികളെ ബ്ലഡി ക്രിമിനൽസ് എന്ന് വിളിച്ചത് അദ്ദേഹത്തിന് അങ്ങനെ തോന്നിയത് കൊണ്ടാകാമെന്നും ശശി തരൂര്‍ എംപി പറഞ്ഞു

'have certain rights under the law'; Shashi Tharoor MP defended the Governor
Author
First Published Dec 17, 2023, 10:17 PM IST

കോഴിക്കോട്:ഗവര്‍ണര്‍ക്കെതിരായ എസ്എഫ്ഐ പ്രതിഷേധത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ ന്യായീകരിച്ച് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എംപി.ചാൻസലറെന്ന നിലയിൽ നിയമപ്രകാരം ഗവർണർക്ക് ചില അവകാശങ്ങളുണ്ട്. നിയമം മാറ്റുന്നത് വരെ ഗവർണർക്ക് അവകാശങ്ങൾ ഉപയോഗിക്കാം. തർക്കം വന്നാൽ കോടതിയിൽ പോകാം വിദ്യാർത്ഥികളെ ബ്ലഡി ക്രിമിനൽസ് എന്ന് വിളിച്ചത് അദ്ദേഹത്തിന് അങ്ങനെ തോന്നിയത് കൊണ്ടാകാം.

അത് ഗവർണറും എസ്എഫ്ഐയും തമ്മിലുള്ള വിഷയമാണ്. പ്രതിഷേധിച്ചവരെ മര്‍ദിച്ചുവെന്ന ആരോപണത്തില്‍ എല്ലാവരെയും നോക്കുകയാണ് പൊലീസിന്‍റെ ജോലി. ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയുടെ ഏജന്റായി പ്രവർത്തിക്കുകയല്ല.മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി കാണിക്കുന്നത് ജനാധിപത്യത്തിനെതിരാണോ?,അവർ കല്ലെറിഞ്ഞോ?.കരിങ്കൊടി കാണിക്കുന്നത് അടിച്ചമർത്താൻ പൊലീസിന് എന്താണ് അവകാശമുള്ളതെന്നും ശശി തരൂർ ചോദിച്ചു.

'എസ്എഫ്ഐയുടെ കറുത്ത ബാനറിന് പിന്നില്‍ മുഖ്യമന്ത്രി';കടുത്ത ആരോപണവുമായി രാജ്ഭവൻ, വാര്‍ത്താകുറിപ്പ് അസാധാരണം

 

Latest Videos
Follow Us:
Download App:
  • android
  • ios