Asianet News MalayalamAsianet News Malayalam

'കെപിസിസിയുടെ വാര്‍ഷിക വാര്‍ഷിക ഡയറി പുറത്തിറക്കിയതില്‍ വന്‍ സാമ്പത്തിക തിരിമറി'; കേന്ദ്ര നേതൃത്വത്തിന് പരാതി

കർഷക കോൺഗ്രസ് മുൻ സംസ്ഥാന ജനറൽ സെക്രട്ടറി സ്മിത ഗോപിനാഥ് ആണ് പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് പരാതി അയച്ചത്

'Major financial turnaround in KPCC annual diary release'; Complaint to central leadership
Author
First Published Nov 12, 2023, 10:15 AM IST

തിരുവനന്തപുരം: കെപിസിസിയുടെ വാര്‍ഷിക ഡയറി പുറത്തിറക്കിയതില്‍ വന്‍ സാമ്പത്തിക തിരിമറിയെന്ന് ആരോപണം. ഇതുമായി ബന്ധപ്പെട്ട് സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ടി.യു.രാധാകൃഷ്ണനെതിരെ കര്‍ഷക കോണ്‍ഗ്രസ് നേതാവ് പാര്‍ട്ടി അധ്യക്ഷന് പരാതി നല്‍കി. ആരോപണം വാസ്തവ വിരുദ്ധമാണെന്ന് കെപിസിസി നേതൃത്വം പ്രതികരിച്ചു.സ്ഥാപനങ്ങളും വ്യക്തികളും ഉള്‍പ്പടെ 267 ഇടങ്ങളില്‍ നിന്നാണ് ഡയറി പുറത്തിറക്കാന്‍ പണം സ്വരൂപിച്ചത്. ഫണ്ട് ശേഖരണത്തിനായി പ്രത്യേക അക്കൗണ്ടും തുടങ്ങി. ഐഎന്‍ടിയുസി ഉള്‍പ്പടെ ചില സംഘടനകള്‍ പണമായി തന്നെ സംഖ്യ കൈമാറി. ഇതിനൊന്നും ഇപ്പോള്‍ കണക്കില്ലെന്നും വ്യാപകമായ അഴിമതിയാണ് ഡയറി അച്ചടിയില്‍ നടന്നതെന്നുമാണ് ആരോപണം.

കർഷക കോൺഗ്രസ് മുൻ സംസ്ഥാന ജനറൽ സെക്രട്ടറി സ്മിത ഗോപിനാഥ് ആണ് പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് പരാതി അയച്ചത്. ഇതുമായി ബന്ധപ്പെട്ട ഓഡിറ്റ് റിപ്പോര്‍ട്ട് പുറത്തുവിടാന്‍ പാര്‍ട്ടി തയ്യാറാകണമെന്ന് സ്മിത ഗോപിനാഥ് ആവശ്യപ്പെട്ടു.സമയം തെറ്റി മെയ് മാസത്തിലാണ് ഈവര്‍ഷത്തെ ഡയറി കെപിസിസി ഇറക്കിയത്. ചുരുക്കം കോപ്പികളാണ് ഇറക്കിയതെന്നും പരാതിക്കാരി ആരോപിക്കുന്നു. എന്നാല്‍ യുഡിഎഫ് ഭരിക്കുന്ന സഹകരണ ബാങ്കുകളാണ് പരസ്യദാതാക്കളില്‍ ഏറിയപങ്കെന്നും പണം പലരും തന്നിട്ടില്ലെന്നും സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ടിയു രാധാകൃഷ്ണന്‍ പ്രതികരിച്ചു. ശിവകാശിയില്‍ പ്രിന്‍റിങ് വകയില്‍ തന്നെ പത്തുലക്ഷത്തിലധികം രൂപ കടമാണെന്നും കെപിസിസി നേതൃത്വം വിശദീകരിക്കുന്നു. ആരോപണം വന്ന പശ്ചാത്തലത്തില്‍ കണക്ക് പുറത്തുവിടണമെന്ന ആവശ്യവും പാര്‍ട്ടിയില്‍ ഉയര്‍ന്നിട്ടുണ്ട്.

കുറ്റിപ്പുറത്ത് സ്വകാര്യ ബസും ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ചു, 20 പേര്‍ക്ക് പരിക്ക്

 

Follow Us:
Download App:
  • android
  • ios