Asianet News MalayalamAsianet News Malayalam

കുറ്റിപ്പുറത്ത് സ്വകാര്യ ബസും ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ചു, 20 പേര്‍ക്ക് പരിക്ക്

കോഴിക്കോട് നിന്നും തൃശൂരിന് പോകുകയായിരുന്ന സ്വകാര്യ ബസ് എതിർ ദിശയിൽ വന്ന ടിപ്പർ ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്

Private bus collides with tipper lorry at Kuttipuram, 20 injured
Author
First Published Nov 12, 2023, 9:52 AM IST

മലപ്പുറം: മലപ്പുറം കുറ്റിപ്പുറത്ത് സ്വകാര്യ ബസും മിനി ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ച് അപകടം. ദേശീയപാതയില്‍ കിന്‍ഫ്രക്ക് സമീപം പള്ളിപ്പടിയില്‍ ആണ് അപകടമുണ്ടായത്. 
അപകടത്തില്‍ ബസിലെ യാത്രക്കാര്‍ ഉള്‍പ്പെടെ 20 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ കുറ്റിപ്പുറം താലൂക് ആശുപത്രിയിലും കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. കോഴിക്കോട് നിന്നും തൃശൂരിന് പോകുകയായിരുന്ന സ്വകാര്യ ബസ് എതിർ ദിശയിൽ വന്ന ടിപ്പർ ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ദേശീയപാതയില്‍ പള്ളിപ്പടിയില്‍ മേല്‍പ്പാല നിര്‍മാണം നടക്കുന്ന സ്ഥലത്താണ് അപകടമുണ്ടായത്. ദേശീയപാത നിര്‍മാണ പ്രവൃത്തി നടക്കുന്നതിനാല്‍ വീതികുറ‍ഞ്ഞ റോഡിലൂടെയാണ് വാഹനങ്ങള്‍ പോകുന്നത്. ഇതിനാല്‍ തന്നെ പലപ്പോഴും റോഡില്‍ അപകടഭീഷണി കൂടുതലാണ്.

Readmore.. കൊച്ചിയിൽ പെണ്‍കുട്ടികളെ സ്റ്റോപ്പിലിറക്കാതെ സ്വകാര്യ ബസ് വിട്ടു, ഓട്ടോയിൽ ചേയ്സ് ചെയ്ത് അമ്മ; സംഭവമിങ്ങനെ

Readmore.. ഇടിച്ചിട്ട സ്കൂട്ടറുമായി സ്വകാര്യ ബസ് മീറ്ററുകളോളം നീങ്ങി, തെറിച്ച് വീണ സ്കൂട്ടര്‍ യാത്രികര്‍ക്ക് പരിക്ക്

Follow Us:
Download App:
  • android
  • ios