കമ്മ്യൂണിസ്റ്റ് ഭരണാധികാരികൾക്കെതിരെ വരുന്ന ആരോപണങ്ങള്‍ ജനം പുച്ഛിച്ഛ് തള്ളിയിരുന്ന കാലത്തിൽ നിന്ന് എങ്ങനെ മാറ്റം വന്നെന്ന് പരിശോധിക്കണമെന്നും ബിനോയ് വിശ്വം ഏഷ്യാനെറ്റ് ന്യൂസിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ പറഞ്ഞു.

തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനുണ്ടായ കനത്ത പരാജയത്തില്‍ മുഖ്യമന്ത്രി മാറണമെന്ന അഭിപ്രായം സിപിഐയ്ക്കില്ലെന്ന് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. മുഖ്യമന്ത്രി അഴിമതിക്കാരനാണെന്ന അഭിപ്രായം സിപിഐയ്ക്കില്ലെന്നും കമ്മ്യൂണിസ്റ്റ് ഭരണാധികാരികളെ കുറിച്ച് എന്തും പറയാമെന്ന നില എങ്ങനെ വന്നുവെന്ന് പരിശോധിക്കണമെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പാർട്ടിയിൽ നടക്കുന്ന ചർച്ചകൾ പുറത്തു പറയുന്നവർ ഒറ്റുകാരാണെന്ന് ബിനോയ് വിശ്വം ആരോപിച്ചു. 


തെരഞ്ഞെടുപ്പ് തോൽവിയുടെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി മാറണമെന്ന അഭിപ്രായം സിപിഐക്കില്ല. തോല്‍വിയില്‍ സിപിഎമ്മിനെ മാത്രം കുറ്റം പറയുന്നില്ല. എല്ലാവര്‍ക്കും അതിന്‍റെ ഉത്തരവാദിത്വമുണ്ട്. കമ്മ്യൂണിസ്റ്റ് ഭരണാധികാരികൾക്കെതിരെ വരുന്ന ആരോപണങ്ങള്‍ ജനം പുച്ഛിച്ഛ് തള്ളിയിരുന്ന കാലത്തിൽ നിന്ന് എങ്ങനെ മാറ്റം വന്നെന്ന് പരിശോധിക്കണമെന്നും ബിനോയ് വിശ്വം ഏഷ്യാനെറ്റ് ന്യൂസിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ പറഞ്ഞു.

റോഡ് അലൈന്‍മെന്‍റ് വിവാദം അവസാനിപ്പിക്കാൻ മന്ത്രി റിയാസും ഡെപ്യൂട്ടി സ്പീക്കറും, ഇന്ന് തിരുവനന്തപുരത്ത് ചർച്ച

Asianet News Live | ഏഷ്യാനെറ്റ് ന്യൂസ് | Malayalam News Live | Kerala News | Latest News Updates