Asianet News MalayalamAsianet News Malayalam

'ടൂറിസ്റ്റ് ബസ്സുകള്‍ക്ക് കളര്‍കോഡ് നിര്‍ബന്ധം, ഇളവ് നല്‍കാനാകില്ല, ഹൈക്കോടതി നിര്‍ദ്ദേശം നടപ്പിലാക്കും'

ബസ്സുടമകളെ സാഹചര്യം ബോധ്യപ്പെടുത്തിയെന്ന് ഗതാഗതമന്ത്രി ആന്‍റണി രാജു.പെട്ടെന്ന് ഒരു ദിവസം കളർകോഡ് നടപ്പിലാക്കണം എന്ന് പറഞ്ഞാൽ പ്രായോഗികമാകില്ലെന്ന് ബസ്സുടമകള്‍

'Uniform color code mandatory for tourist buses, no relaxation, High Court directive will be implemented'
Author
First Published Oct 11, 2022, 10:34 AM IST

തിരുവനന്തപുരം: വടക്കഞ്ചേരി ബസ്സപകടത്തിന്‍റെ പശ്ചാത്തലത്തില്‍ ടൂറിസ്റ്റ് ബസ്സുകളുടെ നിയമലംഘനത്തിനെതിരെ കര്‍ശന നടപടിയെുക്കണമെന്ന ഹൈക്കോടതി നിര്‍ദ്ദേശം സര്‍ക്കാര്‍ നടപ്പാക്കുമെന്ന് ഗതാഗതമന്ത്രി ആന്‍റണി രാജു വ്യക്തമാക്കി. യൂണിഫോം കളര്‍കോഡ് ഉടന്‍ നടപ്പാക്കണമെന്ന ഹൈക്കോടതി നിര്‍ദ്ദേശത്തില്‍ ഇളവു വേണമെന്ന് ഗതാഗതമന്ത്രിയെക്കണ്ട് ബസ്സുടമകള്‍ ആവശ്യപ്പെട്ടെങ്കിലും അത് അംഗീകരിക്കാനാകില്ലെന്ന് മന്ത്രി പറഞ്ഞു.

ടൂറിസ്റ്റ് ബസ്സുകള്‍ക്ക് വെള്ള നിറത്തിലുള്ള പെയിന്‍റടിക്കണമെന്നാണ് സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് അഥോറിറ്റിയുടെ തീരുമാനം. അടുത്ത ഫിറ്റ്നസ് ടെസ്റ്റ് വരെ ഇതിന് ഇളവ് നല്‍കിയിരുന്നു. ഈ ഇളവാണ് ഹൈക്കോടതി തള്ളിക്കളഞ്ഞത്,ഹൈക്കോടതി നിർദേശം അതുപോലെ നടപ്പാക്കുമെന്നും മന്ത്രി ബസ്സുടമകളോട് പറഞ്ഞു. പെട്ടെന്ന് ഒരു ദിവസം കളർകോഡ് നടപ്പിലാക്കണം എന്ന് പറഞ്ഞാൽ പ്രായോഗികമാകില്ലെന്ന് ബസ്സുടമകള്‍ പറഞ്ഞു ഒന്നോ രണ്ടോ ശതമാനം പേർ ചെയ്യുന്ന നിയമലംഘനങ്ങൾ എല്ലാവരുടെയും ചുമലിൽ ചാരുന്നത് ശരിയല്ല.7000 ടൂറിസ്റ്റ് ബസ്സുകളുണ്ട്. പെട്ടെന്ന് എല്ലാം വെള്ളയടിക്കാനുള്ള വർക് ഷോപ് സംവിധാനം ഇല്ല. വാഹനം രജിസ്റ്റർ ചെയ്യുന്ന സമയത്ത് ഉള്ള കളറിൽ ഓടാൻ സമ്മതിക്കണം.അടുത്ത ഫിറ്റ്നസ് വരുമ്പോ മാറ്റാം എന്നും ഉടമകള്‍ ആവശ്യപ്പെട്ടു.

എല്ലാം കൂടി പറഞ്ഞാൽ ഒന്നും ചെയ്യാനാകില്ല.സ്പീഡ് ഗവർണർ സംഘടന അംഗീകരിക്കുന്നു.: 60 കിമീ സ്പീഡിൽ നാല് ഗിയർ പോലും ഇടാൻ ആകില്ല.ഓടിയെത്തുകയുമില്ല.ആവശ്യങ്ങളും നിർദേശങ്ങളും പരിശോധിക്കാമെന്ന് മന്ത്രി പറഞ്ഞു.ഉടനെ കളർകോഡിലേക്ക് മാറണം എന്ന് പറയുന്നത് അപ്രായോഗികമാണെന്നാണ് ബസ്സുടമകളുടെ നിലപാട്. .സമയപരിധി നീട്ടണമെന്നാണ് ആവശ്യം.ഒന്നോ രണ്ടോ ശതമാനം നടത്തുന്ന നിയമലംഘനങ്ങളെ  പർവതീകരിക്കുന്നു.സർക്കാർ തീരുമാനം അംഗീകരിക്കാനാവില്ല .സ്പീഡ് ഗവർണർ നടപ്പിലാക്കേണ്ട കാര്യമാണ്. സ്വിഫ്റ്റ് ബസുകളുടെ വേഗത 90 km ആണ്. വേഗത എല്ലാവർക്കും ഒരുപോലെയാകണെന്നും ബസ്സുടമകള്‍ പറഞ്ഞു

'മതി പരിശോധന, അവസാനിപ്പിച്ചില്ലെങ്കിൽ സർവീസ് നിർത്തി വയ്ക്കും'; മോട്ടോർ വാഹന വകുപ്പിനെതിരെ സ്വകാര്യ ബസ്സുടമകൾ

Latest Videos
Follow Us:
Download App:
  • android
  • ios