തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് കേസുകളുടെ എണ്ണം ഇന്നും 100 കടന്നു.108 പേര്‍ക്ക് ഇന്ന് രോഗം സ്ഥിരീകരിച്ചു.ഇതില്‍ 98 പേരും പുറത്ത് നിന്ന് വന്നവരാണ്.10 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധയുണ്ടായി.50 പേര്‍ ഇന്ന് രോഗമുക്തി നേടി. സംസ്ഥാനത്തെ ഹോട്ട് സ്പോട്ടുകളുടെ എണ്ണം 138 ആയി.

ഇന്നലെ 111 ആയിരുന്നു പോസിറ്റീവ് കേസുകളെങ്കില്‍ ഇന്ന് 108 ആയി. തുടര്‍ച്ചയായ രണ്ടാം ദിവസവും 100 കടന്നിരിക്കുന്നു. ഈ മാസം രണ്ടാം തീയതി മുതല്‍ കേസുകളുടെ എണ്ണം 80-ന് മുകളിലാണ്. കൊല്ലം 19, തൃശൂര്‍ 16 മലപ്പുറം കണ്ണൂര്‍ 12 വീതം, പാലക്കാട് 11 കാസര്‍കോഡ് 10 പത്തനംതിട്ട 9 ആലപ്പുഴ കോഴിക്കോട് 4 വീതം തിരുവനന്തപുരം ഇടുക്കി  എറണാകുളം 3 വീതം കോട്ടയം 2 എന്നിങ്ങനെയാണ് ഇന്നത്തെ രോഗനില.

തൃശ്ശൂരില്‍ ഒരു കുടുംബത്തിലെ 5 പേർക്ക് രോഗം സ്ഥിരീകരിച്ചു. 64 പേർ വിദേശത്ത് നിന്നും 34 പേര്‍ മറ്റു സംസ്ഥാനങ്ങളല്‍ നിന്നും വന്നവരാണ്. സമ്പര്‍ക്കത്തിലൂടെ 10 പേര്‍ക്കാണ് ഇന്ന് രോഗബാധയുണ്ടായത്. ഇതില്‍ 7 പേരും പാലക്കാട് ജില്ലക്കാരാണ്. 50 പേര്‍ ഇന്ന് രോഗമുക്തി നേടി. ഇതില്‍ 30 പേരും പാലക്കാട് ജില്ലക്കാരാണ്. ആകെ 1029 പേര്‍ ഇപ്പോള്‍ ചികിത്സയിലുണ്ട്. 10 പുതിയ ഹോട്ട്സ്പോട്ടുകളില്‍ എട്ടും പാലക്കാട് ജില്ലയിലാണ്. 
സംസ്ഥാനത്തെ ആകെ ഹോട്ട്സ്പോട്ടുകളുടെ എണ്ണം 138 ആയി ഉയർന്നു.