Asianet News MalayalamAsianet News Malayalam

കൊവിഡ് കൊള്ള;'ശൈലജ മുഖ്യമന്ത്രിക്ക് പണികൊടുത്തു, എല്ലാം മുഖ്യമന്ത്രി പറഞ്ഞിട്ടാണ് ചെയ്തതെന്ന് പറഞ്ഞു'

 ആരോപണത്തിൽ ശൈലജക്ക് ഒരു മറുപടിയുമില്ല.മുഖ്യമന്ത്രി മറുപടി പറയണമെന്നും വിഡി സതീശന്‍.സംസ്ഥാന വ്യാപകമായി ഇന്നുമുതല്‍ പ്രതിഷേധം സംഘടിപ്പിക്കും'നടപടിഎടുക്കും വരെ സമരമെന്ന് പ്രതിപക്ഷം'

1033 crores of loot during the epidemic; "State-wide protest, strike till action is taken"
Author
First Published Oct 19, 2022, 3:00 PM IST

തിരുവനന്തപുരം: മഹാമാരിക്കാലത്തെ കൊള്ളക്കെതിരെ സംസ്ഥാന വ്യാപകമായി ഇന്നുമുതല്‍ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു. ശക്തമായ നടപടിഎടുക്കും വരെ സമരം തുടരും. കോവിഡ് കാലത്ത് 450 രൂപയ്ക്കും 500 രൂപയ്ക്കും പിപിഇ കിറ്റ് നൽകാൻ  കേരളത്തിലെ കമ്പനികൾ തയ്യാറായി.പക്ഷേ സാൻഫാർമയിൽ നിന്ന് 1550 രൂപയ്ക്ക് വാങ്ങി കോടികൾ തട്ടിയെടുത്തു മൂന്നിരട്ടി വിലയ്ക്ക് പിപിഇ കിറ്റ് എന്തിന് വാങ്ങി എന്നതിന് മറുപടിയില്ല.1

00 ശതമാനവും അഡ്വാൻസ് സാൻഫാർമയ്ക്ക് കൊടുക്കാനും ഫയലിൽ എഴുതി.7 രൂപയ്ക്ക് ഗ്ലൗസ് കിട്ടുമ്പോൾ 12 രൂപയ്ക്ക് ഗ്ലൗസ് വാങ്ങാൻ പച്ചക്കറി കടക്കാരന് ഓർഡർ കൊടുത്തു.മ ഹാമാരിയുടെ കാലത്ത് 1033 കോടി രൂപയുടെ പര്‍ച്ചേസാണ് നടത്തിയത്. തീവെട്ടിക്കൊള്ളയാണ് സർക്കാർ നടത്തിയത്. സ്റ്റോർ പര്‍ച്ചേസ് മാന്വൽ അട്ടിമറിച്ചായിരുന്നു പര്‍ച്ചേസ്.

കൊവിഡിന്‍റെ  മറവിൽ ഇത്ര വലിയ കൊള്ള നടത്തിയവർ അവാർഡ് വാങ്ങുകയായിരുന്നു. ശൈലജ മുഖ്യമന്ത്രിക്ക് പണി കൊടുത്തു. എല്ലാം മുഖ്യമന്ത്രി പറഞ്ഞിട്ടാണ് ചെയ്തതെന്ന് പറഞ്ഞു. ആരോപണത്തിൽ ശൈലജക്ക് ഒരു മറുപടിയുമില്ല. മുഖ്യമന്ത്രി മറുപടി പറയണം. കൊവിഡ് കൊള്ളയ്ക്കെതിരായ സമരം തുടരും. സംസ്ഥാന വ്യാപകമായി ഇന്ന് മുതൽ പോരാട്ടം തുടങ്ങും. ശക്തമായ നടപടി എടുക്കും വരെ സമരം തുടരും. കേരളം കണ്ടതിൽ വെച്ച് ഏറ്റവും ക്രൂരമായ അഴിമതിയാണ് നടന്നതെന്ന് .ഷാഫി പറമ്പിൽ എംഎല്‍എ കുറ്റപ്പെടുത്തി.കുട്ടികള്‍.കുടുക്ക പൊട്ടിച്ച് തന്ന പണം അഴിമതിക്ക് വേണ്ടി ഉപയോഗിച്ചു.സാൻഫാർമക്ക് അങ്ങോട്ട് മെയിൽ അയച്ച് ആര് വരുത്തി?.ശൈലജയാണോ മുഖ്യമന്ത്രിയാണോ?.അസാധാരണ സാഹചര്യത്തിൽ അസാധാരണ കൊള്ളയാണ് നടന്നത്.മുഖ്യമന്ത്രിക്ക് തള്ളിനപ്പുറം മറുപടിയില്ല.14 ജില്ലകളിലേക്ക് സമരം വ്യാപിപ്പിക്കും.ശക്തമായ സമരം നടത്തുമെന്നും അദ്ദേഹം പറഞ്ഞു

ഏഷ്യാനെറ്റ് ന്യൂസ് ഇംപാക്ട്: കൊവിഡ് കൊള്ളയിൽ ലോകായുക്ത അന്വേഷണം, മുൻ ആരോഗ്യമന്ത്രി കെ കെ ശൈലജക്ക് നോട്ടീസ്

Follow Us:
Download App:
  • android
  • ios